മഴക്കവിത.1
നിദ്രയ്ക്കു ഭംഗമായ് ഒരു തുള്ളി മഴ യെന്മിഴിക്കോണില്‍
ദ്രവിച്ച ഓലച്ചാര്തിലൂടിറ്റു വീഴവെ,
ഓട്ട വീഴാത്തോരോട്ടു പാത്രം വച്ചു കീഴെ
പഴകിക്കീറിയ പുതപ്പിനടിയില്‍ "ട " വരച്ചു ഞാന്‍ കിടന്നു.
മഴക്കവിത.2.
മിഴിനീരൊഴുക്കുന്നു;ദു:ഖം കനത്ത
മഴമേഘങ്ങള്‍ ,ആകാശമേടയില്‍ നിന്ന്
ദാഹജലമായ് ,പ്രണയക്കുളിരായ് മാറുന്നു
സ്നേഹിക്കാം ,നമുക്കീ കണ്ണുനീരിനെ ,ഈ മഴത്തുള്ളിയെ .
മഴക്കവിത.3.
എന്‍ മിഴികളീറനണിഞ്ഞിരിക്കേ
തേന്‍ മഴതോരാതെ പെയ്തൊരീ
കണ്ണുനീരിന്നുപ്പു ചാലിച്ചു
മണ്ണില്‍ കുതിര്‍ത്തോരെന്‍ ദു:ഖങ്ങളും .
മഴക്കവിത.4.
മണ്ണെല്ലാം കിളച്ചു മറിച്ചൂ, കൃഷീവലൻ
തിണ്ണം തടമെടുത്തു, വിതച്ചൂ വിത്തുകൾ
മുളപൊട്ടി എത്തിനോക്കീ പുതുനാമ്പുകൾ
വളമിട്ടു, വെള്ളമൊഴിച്ചു, തല പൊക്കീ തൈകൾ
മണ്ണെല്ലാം വരണ്ടു, ദൃഷ്ടി മേലെയൂന്നീ കർഷകൻ
വിണ്ണിലില്ലാ കാർമേഘമൊന്നു പോലും
മഴ പെയ്തില്ലെങ്കിലീ വർഷം, പെരു-
വഴിയെന്നുള്ള തുറപ്പു തന്നെ!
മഴക്കവിത.5.
സ്റ്റേഡിയത്തിൽ ജനം ആർത്തു വിളിക്കുന്നു
താളത്തിൽ കൊട്ടിക്കേറുന്നു ഹൃദന്തം
ഇവ്വിധം പോയാൽ ജയം അവർക്കെന്നുറപ്പ്
മഴ പെയ്താലൊരു പക്ഷേ, ഡക്ക് വേർത്ത് ലൂയീസ് രക്ഷയേകും
മഴക്കവിത.6.
ഇടക്ക് നിന്നിങ്ങനെ കൊറിക്കല്ലേ നീ
ഒന്നൊഴിയാതെ വീട്ടിലെത്തിക്കുക വേഗം
മഴക്കാലമിങ്ങ് വന്നണയാറായോമലേ
വരിവരിയായ് അരിമണിയായ് പോകുന്നു
നോക്കൂ, നിൻ സോദരരെല്ലാം.
മഴക്കവിത.7.
മണിയഞ്ചാകാറായ്
അയ്യോ! വണ്ടിയെടുത്തില്ല
ലിഫ്റ്റ് തരാനിന്ന് സുഹൃത്തുമില്ല
കുടയെടുത്തില്ല, മഴ പെയ്യുമെന്നുറപ്പ്
കണ്ടില്ലേ, മാനത്തുരുണ്ട് കൂടുന്നത്
ഛേ! ഈ മഴ! നശിച്ച മഴ!
നിദ്രയ്ക്കു ഭംഗമായ് ഒരു തുള്ളി മഴ യെന്മിഴിക്കോണില്‍
ദ്രവിച്ച ഓലച്ചാര്തിലൂടിറ്റു വീഴവെ,
ഓട്ട വീഴാത്തോരോട്ടു പാത്രം വച്ചു കീഴെ
പഴകിക്കീറിയ പുതപ്പിനടിയില്‍ "ട " വരച്ചു ഞാന്‍ കിടന്നു.
മഴക്കവിത.2.
മിഴിനീരൊഴുക്കുന്നു;ദു:ഖം കനത്ത
മഴമേഘങ്ങള്‍ ,ആകാശമേടയില്‍ നിന്ന്
ദാഹജലമായ് ,പ്രണയക്കുളിരായ് മാറുന്നു
സ്നേഹിക്കാം ,നമുക്കീ കണ്ണുനീരിനെ ,ഈ മഴത്തുള്ളിയെ .
മഴക്കവിത.3.
എന്‍ മിഴികളീറനണിഞ്ഞിരിക്കേ
തേന്‍ മഴതോരാതെ പെയ്തൊരീ
കണ്ണുനീരിന്നുപ്പു ചാലിച്ചു
മണ്ണില്‍ കുതിര്‍ത്തോരെന്‍ ദു:ഖങ്ങളും .
മഴക്കവിത.4.
മണ്ണെല്ലാം കിളച്ചു മറിച്ചൂ, കൃഷീവലൻ
തിണ്ണം തടമെടുത്തു, വിതച്ചൂ വിത്തുകൾ
മുളപൊട്ടി എത്തിനോക്കീ പുതുനാമ്പുകൾ
വളമിട്ടു, വെള്ളമൊഴിച്ചു, തല പൊക്കീ തൈകൾ
മണ്ണെല്ലാം വരണ്ടു, ദൃഷ്ടി മേലെയൂന്നീ കർഷകൻ
വിണ്ണിലില്ലാ കാർമേഘമൊന്നു പോലും
മഴ പെയ്തില്ലെങ്കിലീ വർഷം, പെരു-
വഴിയെന്നുള്ള തുറപ്പു തന്നെ!
മഴക്കവിത.5.
സ്റ്റേഡിയത്തിൽ ജനം ആർത്തു വിളിക്കുന്നു
താളത്തിൽ കൊട്ടിക്കേറുന്നു ഹൃദന്തം
ഇവ്വിധം പോയാൽ ജയം അവർക്കെന്നുറപ്പ്
മഴ പെയ്താലൊരു പക്ഷേ, ഡക്ക് വേർത്ത് ലൂയീസ് രക്ഷയേകും
മഴക്കവിത.6.
ഇടക്ക് നിന്നിങ്ങനെ കൊറിക്കല്ലേ നീ
ഒന്നൊഴിയാതെ വീട്ടിലെത്തിക്കുക വേഗം
മഴക്കാലമിങ്ങ് വന്നണയാറായോമലേ
വരിവരിയായ് അരിമണിയായ് പോകുന്നു
നോക്കൂ, നിൻ സോദരരെല്ലാം.
മഴക്കവിത.7.
മണിയഞ്ചാകാറായ്
അയ്യോ! വണ്ടിയെടുത്തില്ല
ലിഫ്റ്റ് തരാനിന്ന് സുഹൃത്തുമില്ല
കുടയെടുത്തില്ല, മഴ പെയ്യുമെന്നുറപ്പ്
കണ്ടില്ലേ, മാനത്തുരുണ്ട് കൂടുന്നത്
ഛേ! ഈ മഴ! നശിച്ച മഴ!
nice !!
ReplyDelete