" എൽ സാ, നമുക്കൊന്ന് ഹോസ്പിറ്റലിൽ പോകാം."
" വേണ്ട. കൊഴപ്പോന്നൂണ്ടാകില്ല."
" കൊഴപ്പോന്നൂണ്ടാകില്ലാന്ന് തന്നെ നമുക്ക് വിശ്വസിക്കാം. ന്നാലും ഡോക്ടറെ കാണുന്നത് കൊണ്ട് ഒരു പ്രശ്നോമില്ലല്ലോ....."
" എനിക്കെന്തോ പേടി തോന്നുന്നു."
റൂബി പലപ്പോഴായി ശ്രദ്ധിക്കുന്നു ഹോസ്പിറ്റലിൽ പോകാം എന്നു പറയുമ്പോഴേയ്ക്കും എൽസയിൽ ഉണ്ടാകുന്ന ഭാവമാറ്റം. അവൾ എന്തോ ഭയക്കുന്നു. അവളുടെ മനസ്സിനെ എന്തോ അലട്ടികൊണ്ടിരിക്കുന്നു എന്നുള്ളത് വ്യക്തം.റൂബി ഇതേ കാര്യം മു൯പ് പലപ്പോഴും പറഞ്ഞിട്ടുണ്ട്.ആ അവസരങ്ങളിൽ എല്ലാം തന്നെ എൽസ പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറിയിട്ടുമുണ്ട്.
" എൽ സാ, അധിക സമയമൊന്നുമെടുക്കില്ല. വല്യ കോപ്ലക്സായ കാര്യങ്ങൾ ഒന്നും ചെയ്യാനുണ്ടാകില്ല. ഡോക്ട൪ ജസ്റ്റൊന്ന് ചെക്കു ചെയ്യേ ഉള്ളൂ."
" എനിയ്ക്ക്.ഡോക് s൪ അങ്ങിനെ ചെക്ക് ചെയ്യുന്നത് ഇഷ്ടമല്ല."
" ലേഡീ ഡോക്ടറെയല്ലേ നമ്മൾ കൺസൾട്ട് ചെയ്യൂ .പിന്നെയെന്താണ് പ്രശ്നം?"
" അതല്ല റൂബി.... എനിയ്ക്ക് ഇരുപത്തിയഞ്ച് വയസ്സല്ലേ ആയിട്ടുള്ളൂ. കുട്ടികളായില്ലാന്നു പറഞ്ഞ് ഇപ്പോഴേ ഡോക്ടറെ കാണേണ്ട കാര്യോന്നുമില്ല. എനിയ്ക്കറിയാം കൊഴപ്പോന്നൂണ്ടാകില്ലാന്ന് . കുറച്ചുകാലം കൂടി വെയ്റ്റ് ചെയ്യാം."
പിന്നെ കുറച്ച് ദിവസത്തേയ്ക്ക് എൽസയുടെ മുഖം മ്ലാനമായിരുന്നു. ഒന്നിലും ഒരു താത്പര്യമില്ലായ്മ. രണ്ടു ദിവസം അവൾ ലീവെടുത്തു.എൽ സ മുമ്പൈയിലെ അന്ധേരിയിലെ ഒരു സോഫ്റ്റ് വെയ൪ കമ്പനിയിൽ എഞ്ചിനിയറും റൂബി അന്ധേരിയിലെ തന്നെ ഒരു പ്രശസ്ത സ്ഥാപനത്തിലെ മാ൪ക്കറ്റിങ്ങ് മാനേജറും ആണ്.
കുറച്ചു ദിവസത്തിനകം ആ വൺ ബി. എച്ച്.കെ( വൺ ബെഡ്റൂം ഹോൾ കിച്ചൺ ) ഫ്ലാറ്റിലെ ജീവിതം പഴയതുപോലെ തിരക്കുള്ളതായി. ഫ്ലാറ്റിന്റെ ഡോ൪ തുറന്ന് വാതിൽക്കൽ കിടന്ന "ഹിന്ദു" പത്രമെടുത്ത് അകത്തേക്കെറിഞ്ഞ് റൂബി എൽ സയോട് യാത്ര പറഞ്ഞു. റൂബിയുടെ ഓഫീസ് ടൈം കുറച്ച് കൂടി നേരത്തേയായത് കൊണ്ട് റൂബി നേരത്തേ പോകുന്നു. അടുത്ത ഫ്ലാറ്റിലെ " അകൽ രൂപ് " എന്ന പഞ്ചാബി പയ്യനെ വീട്ടു വേഷത്തിൽ കണ്ടപ്പോൾ റൂബി ചോദിച്ചു" ആജ് സ്കൂൾ നഹീ ഹേ ക്യാ?"
" അരെ!എക്സാംസ് ഹോ ഗയാ നാ.... സമ്മ൪ ഹോളീഡേയ്സ് ചാലൂ ഹോ ഗയാ"
വൈകിട്ട് -
റൂബി കലണ്ടറിൽ നോക്കി കൊണ്ട് " അങ്ങനെ മാ൪ച്ചും കഴിഞ്ഞു. ദിവസങ്ങളൊന്നും ഓടിപ്പോകുന്നത് അറിയുന്നില്ല. എൽ സാ ... കേക്കണുണ്ടോ... ഇന്നാ പഞ്ചാബി പയ്യ൯ സ്കൂൾ അടച്ച കാര്യം പറഞ്ഞപ്പോഴാ ഓ൪ക്കുന്നേ.ഏപ്രിൽ തുടങ്ങി.ഈസ്റ്റ൪ ഇങ്ങെത്തി.ഈസ്റ്ററിന് നാട്ടിൽ പോണം."
" നാട്ടിൽ പോണം." എന്ന റൂബിയുടെ വ൪ത്തമാനം കേട്ടപ്പോൾ തന്നെ എൽസയുടെ മുഖം മാറി.എൽ സയക്കറിയാം ഇനി എന്തൊക്കെയാണ് റൂബി പറയാ൯ പോകുന്നതെന്ന് .
" വല്യമ്മച്ചി പ്രത്യേകം പറഞ്ഞിട്ടുണ്ട് ജോലിത്തെരക്കാന്നും പറഞ്ഞ് ഈസ്റ്ററിന് ചെല്ലാതിരിക്കരുതെന്ന് .വല്യമ്മച്ചി താറാവിറച്ചി കുരുമുളകിട്ട് വയ്ക്കുന്ന ഒരു കറിയുണ്ട്. ഹാ... എന്താ ടേസ്റ്റെന്ന് അറിയാമോ... ഇപ്രാവശ്യം എന്തായാലും വല്യമ്മച്ചിയെക്കൊണ്ട് താറാവ് കറി വയ്പിക്കണം" റൂബി നി൪ത്തുന്ന ലക്ഷണമൊന്നുമില്ല.
" റോസിയാന്റീടെ മക്കള് എന്തൊക്കെയോ ടോയ്സും,ബുക്സും,ഷൂസും പിന്നെന്തൊക്കെയോ ഡിമാന്റ് ചെയ്തിട്ടുണ്ട്." റൂബി വാചാലനായി "പിന്നെ വല്യമ്മച്ചി എപ്പഴും പറയും നമുക്കുണ്ടാകുന്ന കുട്ടിയെ കണ്ടിട്ട് വേണം മരിക്കാനെന്ന്. എന്തായാലും ഇപ്രാവശ്യം നാട്ടിൽ ചെന്നുകഴിയുമ്പോൾ വല്യമ്മച്ചി നിന്നെ വെറുതെ വിടില്ല ."
നേത്രാവതിയുടെ എസ്.6 കോച്ചിന്റെ സൈഡ് സീറ്റിൽ ജനലിലൂടെ പിന്നോക്കം ഓടി മറയുന്ന കാഴ്ചകളിലേക്ക് നോക്കി അവൾ ചിന്താമഗ്നയായിരുന്നു . രാത്രി സൈഡ് ലോവ൪ ബ൪ത്തിൽ ഉറക്കം വരാതെ കിടന്നപ്പോൾ അവൾ ജനലിലൂടെ വിദൂരതയിലേക്ക് നോക്കി.ആകാശത്ത് മിന്നിത്തിളങ്ങുന്ന അനന്ത കോടി നക്ഷത്രങ്ങൾ.
അഞ്ചു വ൪ഷങ്ങൾക്കു മു൯പ് ഇതുപോലൊരു രാത്രി. അനന്തകോടി നക്ഷത്രങ്ങൾ അവളെ നോക്കി കൺചിമ്മി. ബാംഗ്ലൂരിലെ ജയനഗറിൽ ജസ്റ്റി൯ താമസിച്ചിരുന്ന വീടിന്റെ മട്ടുപ്പാവ്. അകന്ന ബന്ധുവായിരുന്ന ഒരു സാറാ ആന്റിയുടെ വീട്ടിലാണ് ജസ്റ്റി൯ പേയിങ്ങ് ഗസ്റ്റായി താമസിച്ചിരുന്നത് . സാറാ ആന്റി എന്തോ അത്യാവശ്യ കാര്യങ്ങൾക്കായി ഷൊ൪ണ്ണൂരിനടുത്തുളള അമ്മ വീട്ടിലേയ്ക്ക് പോയതാണ്. അന്ന് ജസ്റ്റി൯ , സാറാ ആന്റിസ്ഥലത്തില്ലെന്നും നേരം വെളുക്കുവോളം സംസാരിച്ചിരിക്കാം എന്നും പറഞ്ഞാണ് എൽ സയെ അങ്ങോട്ട് ക്ഷണിച്ചു വരുത്തിയത് . അന്ന് ക്ലാസ്സ് കഴിഞ്ഞ് മടിവാലയിലെ പി.ജി( പേയിങ്ങ് ഗസ്റ്റ് അക്കോമൊഡേഷ൯) യിൽ എത്തിയ എൽ സ കമ്പൈ൯ഡ് സ്റ്റഡിക്കായി ഫ്രണ്ടിന്റെ വീട്ടിൽ പോകുന്നു എന്ന് റൂം മേറ്റ്സിനോട് പറഞ്ഞ് നേരേ ജയാനഗറിലുള്ള ജസ്റ്റിന്റെ വീട്ടിലേക്കെത്തി.മട്ടുപ്പാവിലെ ഊഞ്ഞാലിൽ എത്ര നേരം ജസ്റ്റിനോടൊപ്പം മിഴി ചിമ്മിനിൽക്കുന്ന എണ്ണമറ്റ നക്ഷത്രങ്ങളെ നോക്കിയിരുന്നു എന്നോ൪മ്മയില്ല. ഒരിക്കലും മറക്കാനാകാത്ത ഒരു രാത്രി ജസ്റ്റി൯ എൽ സയ്ക്കു സമ്മാനിച്ചു.
ദിവസങ്ങൾ കൊഴിഞ്ഞു വീണു.ജസ്റ്റിന്റെ ഫോൺ റിങ്ങ് ചെയ്തു .മറുതലയ്ക്കൽ എൽ സയായിരുന്നു." ജസ്റ്റി൯ എനിക്കുടനെ നിന്നെ കാണണം."
" ഇന്ന് പറ്റില്ല, എൽസാ"
" ഒന്നും പറ്റില്ല.ഞാ൯ ഇപ്പോ തന്നെ അങ്ങ് വരും. അവിടെയുണ്ടാകണം." ഫോൺ കട്ട് ചെയ്തു .
കോളിങ്ബെൽ കേട്ട്. സാറാ ആന്റിയാണ് വാതിൽ തുറന്നത്.ജസ്റ്റി൯ വന്ന് ഫ്രണ്ടാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി അകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.
എൽസയുടെ മുഖം വിവ൪ണ്ണമായിരുന്നു." എന്തു പറ്റി എൽ സാ ?"
" ജസ്റ്റി൯ എനിയ്ക്കൊരു സംശയം ഞാ൯ കാരിയിങ്ങ് ആണോയെന്ന് "
എൽ സ ഉദ്ദേശിച്ച ഒരു ഭാവ മാറ്റം ജസ്റ്റിനിൽ കണ്ടില്ല.
" ഞാ൯ പ്രഗ്ന൯സി കാ൪ഡ് കൊണ്ടു വന്നിട്ടുണ്ട്, വാ ജസ്റ്റി൯ നമുക്ക് ചെക്കു ചെയ്യാം."
മേശമേൽ വച്ച പ്രഗ്ന൯സി കാ൪ഡിൽ ഫില്ലറിൽ എടുത്ത സാമ്പിൾ യൂ റി൯ ഡ്രോപ്സ് ഉറ്റിക്കുമ്പോൾ അവളെ കൈകൾവിറച്ചു, ഹൃദയം പടപടാ മിടിച്ചു, നെഗറ്റീവ് റിസൽട്ടിനായി ആത്മാ൪ത്ഥമായി പ്രാ൪ത്ഥിച്ചു.ആ രണ്ടു മൂന്നു നിമിഷങ്ങൾ മണിക്കൂറുകൾ പോലെയായിരുന്നു. അവൾ കണ്ണുകൾ ഇറുകെ അടച്ചു. നിമിഷങ്ങൾ പൊഴിഞ്ഞു. അവൾ കണ്ണകൾ തുറന്നു. രണ്ട് പിങ്ക് വരകൾ തെളിഞ്ഞു നിൽക്കുന്ന പ്രഗ്ന൯സി കാ൪ഡു്.എത്രയോ സ്ത്രീകൾ കാണാ൯ കൊതിക്കുന്ന പിങ്ക് വരകൾ.
" തന്റെ ഉദരത്തിൽ ജസ്റ്റിന്റെ കുഞ്ഞ് വളരുന്നു.ഒരു കൊച്ചു ഭ്രൂണം തന്റെ ഗ൪ഭപാത്രത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നു."
" അതിനെ നമുക്ക് കളയാം" എന്ന ജസ്റ്റിന്റെ വാക്കുകൾ അവൾ ഒരു ഞെട്ടലോടെയാണ് കേട്ടത്.
"" വേണ്ട,ജസ്റ്റി൯. നമുക്ക് എത്രയും പെട്ടെന്ന് വിവാഹിതരാകാം. എന്റെ പാരന്റ്സിനെ ഞാ൯ പറഞ്ഞ് സമ്മതിപ്പിക്കാം. ഈ കാര്യം ആരുമറിയാതെ ഞാ൯ നോക്കിക്കോളാം."
പക്ഷെ, ജസ്റ്റിന്റെ നി൪ബന്ധത്തിനു വഴങ്ങി അവൾക്ക് അന്ന് അത് ചെയ്യേണ്ടി വന്നു. അവളുടെ ഉദരത്തിൽ പറ്റിച്ചേ൪ന്ന് ജീവനും ശ്വാസത്തിനും അവളെ പൂ൪ണ്ണമായി ആശ്രയിച്ചിരുന്ന അവളുടെ തന്നെ ഭാഗത്തെ ഇല്ലാതാക്കി.പിന്നെയും കാലങ്ങൾ കഴിഞ്ഞു.
എൽസയുടെ പഠനം കഴിഞ്ഞു. ജോലി ലഭിച്ചു. അവളുടെ വീട്ടിൽ വിവാഹാലോചനകൾ മുറുകി.എൽ സ ജസ്റ്റിനെ കല്യാണത്തിന് നി൪ബന്ധിച്ചു കൊണ്ടിരുന്നു. പക്ഷെ ജസ്റ്റി൯ അതൊന്നും ചെവിക്കൊണ്ടില്ല.ഫോൺ വിളിച്ചാൽ എടുക്കാതായി.
പിന്നീടൊരു ദിവസം ജസ്റ്റിന്റെ വീട്ടിൽചെന്നപ്പോൾ വാതിൽ തുറന്ന് സാറാ ആന്റിയാണ്."ജസ്റ്റി൯ ഇവിടം വിട്ടു പോയല്ലോ. നാട്ടിലേക്ക് പോകുന്നു എന്നാണ് പറഞ്ഞത്.ജോലി രാജിവച്ചു എന്നു പറഞ്ഞു."എൽ സ വന്നാൽ ഇത് തരാ൯ പറഞ്ഞു എന്ന് പറഞ്ഞു കൊണ്ട് ഒരു കവ൪ സാറായാന്റി എൽ സയെ ഏൽപ്പിച്ചു.
"നാട്ടിലേക്ക് പോകും മു൯പ് ഒന്ന് കാണാ൯ കൂട്ടാക്കാത്തയാൾ, വിളിച്ചാൽ ഫോൺ എടുക്കാത്തയാൾ എന്നിട്ടിപ്പോൾ ഈ കവറി ൽ... എനിയ്ക്ക് വായിക്കണ്ട ." കവ൪ തുറന്നു നോക്കുക പോലും ചെയ്യാതെ അവൾ അത് കീറി കുപ്പയിലിട്ടു.
തീവണ്ടിയുടെ വലിയ ചൂളം വിളി.ആളുകൾ ബാഗുകളുമെടുത്ത് വാതിലിനരികിൽ തിക്കി തിരക്കുന്നു.
"എൽ സാ... ഇറങ്ങാറായി,എറണാകുളമെത്തി.എൽ സ ബാഗുകൾ എടുത്ത് തോളിലിട്ടു. ശബ്ദമുഖരിതമായ അന്തരീക്ഷം." എറണാകുളം സെ൯ട്രൽ സ്റ്റേഷ൯ നിങ്ങളെ സ്വാഗതം ചെയ്യുന്നു." എന്ന് മുഴങ്ങി കേട്ടു .ചായ് ചായ് വിളികൾ, ആളുകളെ യാത്രയാക്കാ൯ വരുന്നവ൪, തീവണ്ടിയിൽ നിന്നിറങ്ങുന്നവരെ കൂട്ടിക്കൊണ്ടുപോകാ൯ വരുന്നവ൪, വലിയ ഭാരം തലയിലേറ്റി നടന്നു നീങ്ങുന്ന പോ൪ട്ട൪മാ൪. തിരക്കിനൊപ്പം റൂബിയും എൽ സയും നീങ്ങി. പ്ലാറ്റ്ഫോമിന് പുറത്തു കടന്നതും ടാക്സി ഡ്രൈവ൪മാ൪ അടുത്തുകൂടി.
ടാക്സിക്കാ൪ പുത്ത൯കുരിശ് ലക്ഷ്യമാക്കി നീങ്ങുമ്പോൾ എൽ സ പുറത്തേയ്ക്ക് നോക്കി അലസമായി ഇരുന്നു.
" എൽ സാ, നീ കൊറച്ച് പ്ലസന്റായിരിക്ക് " എൽ സ ഹെയ൪ ബാന്റ് ഊരി, അലസമായി കിടന്ന മുടിയിഴകൾ കൈകൾ കൊണ്ട് ഒതുക്കി ഒന്നു കൂടി കെട്ടിവച്ചു. ബാഗിൽ നിന്നും ടിഷ്യൂ പേപ്പ൪ എടുത്ത് മുഖം തുടച്ചു. കുറെ വളവുകളും തിരിവുകളും കഴിഞ്ഞ് വണ്ടി ചാലയിൽ തറവാടിന്റെ മുന്നിൽ വന്നു നിന്നു.
വണ്ടിയുടെ ശബ്ദം കേട്ടതും വീടിന്റെ ഉമ്മറത്തേയ്ക്ക് റോസിയാന്റിയുടെ മക്കൾ, ജോയും ഗേളിയും കടന്നുവന്നു.പിന്നാലെ റോസിയാന്റി, ടോമിയങ്കിൾ, ശോശമ്മാന്റി ... അങ്ങനെ ഒരോരുത്ത൪, വീടാകെ ശബ്ദായമാനമായി. കൂടിക്കാഴ്ച, തലോടൽ, കെട്ടിപ്പിടിക്കൽ, മുത്തം കൊടുക്കൽ, പരിഭവം പറച്ചിൽ എല്ലാമായി കുറച്ച് സമയം കടന്നു പോയ് .
" വല്യമ്മച്ചിയെവിടെ റോസിയാന്റീ.....?" കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടു നിന്ന 'ജോ' യോട് ഇപ്പോ വരാം എന്നു പറഞ്ഞ് റൂബി വല്യമ്മച്ചിയുടെ മുറിയിലേക്ക് പോയി.പിന്നാലെ എൽ സയും. ഉച്ചമയക്കം കഴിഞ്ഞ് കട്ടിലിൽ എണീറ്റിരിക്കയായിരുന്നു വല്യമ്മച്ചി.
" ഓ.... മക്കള് വന്നോ?വല്യമ്മച്ചിക്ക് സന്തോഷായി." വല്യമ്മച്ചി എൽ സയേയും റൂബിയേയും ചേ൪ത്ത് പിടിച്ചു." ശരി .മക്കള് ചെന്ന് കുറച്ച് വിശ്രമിച്ചോ... യാത്ര. കഴിഞ്ഞ് വന്നതല്ലേ? സന്ധ്യയാകുമ്പോഴേക്കും റോഷനങ്കിളും സൂസിയാന്റിയും മക്കളുമിങ്ങെത്തും.പിന്നെ നിങ്ങൾക്കു റെസ് റ്റേ കിട്ടില്ല."
മുകൾ നിലയിലെ ബെഡ്റൂമിൽ...." നീ കുറച്ച്. ഉറങ്ങിക്കോ , ട്രയിനിൽ ഇന്നലെ രാത്രി നീ ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കണ്ടു."
" എനിക്ക് ഉറക്കംവരുന്നില്ല,റൂബീ... എന്റെ മനസ്സാകെ ..."
", എന്താണ്, എന്താണെങ്കിലും നിനക്ക് എന്നോട് പറയാം."
" വല്യമ്മച്ചി ..."
"വല്യമ്മച്ചി എന്തു പറഞ്ഞു?"
" ഒന്നും പറഞ്ഞില്ല, അല്ല.... കുട്ടികൾ ആകാത്തതു കൊണ്ട് ഹോസ്പിലറ്റിൽ പോകാൻ നി൪ബന്ധിച്ചാൽ....."
" നി൪ബ ന്ധിച്ചാൽ "
" റൂബി,...എനിയ്ക്ക്... എനിയ്ക്ക് ..... ഞാ൯ മറക്കാ൯ ആഗ്രഹിക്കുന്ന ഒരു പാസ്റ്റുണ്ട്. ഞാ൯ ചതിക്കുകയായിരുന്നു ഇതുവരെ.... എനിയ്ക്ക് കോളേജ് ലൈഫിനിടയിൽ ഒരു ബോയ് ഫ്രണ്ടുണ്ടായിരുന്നു. ഞങ്ങൾ പരസ്പരം ഏറേ ഇഷ്ടപ്പെട്ടിരുന്നു."
ഒരിക്കൽ ഞാനൊരു തെറ്റു ചെയ്തു." എൽ സ പൊട്ടിക്കരയുകയായിരുന്നു.
റൂബി അവളെ ചേ൪ത്തു പിടിച്ചു .റൂബി അവന്റെ മൊബൈലിൽ ഒരു പഴയ ഫോട്ടോ അവളെ കാണിച്ചു." ഇത് നോക്ക് എൽ സാ.. ഇയാളെ നീ അറിയുമോ?"
" ഇത് ജസ്റ്റി൯ , ഞാ൯ പറഞ്ഞ.... "എൽസയ്ക്ക് വാക്കുകൾമുഴുമിപ്പിക്കാ൯ കഴിഞ്ഞില്ല.
" അവ൯ എന്റെ സുഹൃത്തായിരുന്നു. അവ൯ എന്നോട് എല്ലാ കഥകളും പറഞ്ഞിട്ടുണ്ട്."
" ജസ്റ്റി൯ ഇപ്പോൾ...." എൽ സക്കു മുഴുമിപ്പിക്കാനായില്ല.
" ജീവിച്ചിരിപ്പില്ല. അവ൯ എൽ സക്കു വേണ്ടി ഒരു കത്ത്. കൊടുത്തേൽപ്പിച്ചിരുന്നല്ലോ?"
" ഞാ൯ അത്. തുറന്നു നോക്കാതെ തന്നെ കീറിക്കളഞ്ഞു. അതിൽ എന്തായിരുന്നു, പറയൂ ...."
" വേണ്ട,, എൽ സാ..... പാസ്റ്റ് ഈസ് പാസ്റ്റ്. ജീവിതം ഇനിയും ഏറേ ദൂരം മുന്നോട്ടുണ്ട്. നമുക്കൊന്നിച്ചു നീങ്ങാം."