പുഴസ്വച്ഛന്ദമായിപരന്നൊഴുകിക്കൊണ്ടിരുന്നു.
പുഴയിലെ ഓളങ്ങളെ തൊട്ടുരുമ്മി വന്ന കുളിർക്കാറ്റ് അവളുടെ മിനുമിനുപ്പാർന്ന കവിളിണകളെ തഴുകി.വെള്ളത്തെ ഇരുവശങ്ങളിലേക്കും വകഞ്ഞു മാറ്റി തോണി മന്ദഗതിയിൽ മുന്നേറികൊണ്ടിരുന്നു.തോണിക്കാരൻ കഴക്കോൽ ആഴത്തിൽ കുത്തി, തോണിയുടെ അരികിലൂടെ മുന്നോട്ടും പിന്നെ കഴുക്കോലുയർത്തി, ഒരു പ്രത്യേക താളത്തിൽ തോണിയുടെ അരികിലൂടെ ഒരു സർക്കസ് കലാകാരന്റെ വൈദഗ്ധ്യത്തോടെ പിന്നോട്ടും നടന്നു. അവൾ പക്ഷെ ഒന്നും കാണുന്നുണ്ടായിരുന്നില്ല.
ഒരു നവോഢയുടെ ഭാവഹാവാദികൾ ഒന്നും പ്രകടമല്ലായിരുന്നു ആ മുഖത്ത്.തന്റെ കൂട്ടുകാരായ രാജിയേയും സുജാതയേയും ദിവാകരനേയും ഇനിയെപ്പോഴാണ് കാണാൻ കഴിയുക? ഇനിയെപ്പോഴാണ് പല്ലാങ്കുഴി കളിക്കാൻ കഴിയുക.ഓടിക്കളിച്ചു നടന്ന തൊടിയും പറമ്പും കല്ലെറിഞ്ഞ് മാങ്ങ വീഴ്ത്തി തിന്നാന്നായി ഇരിക്കാറുള്ള ശങ്കരൻ പോറ്റിയുടെ പറമ്പിലെ പാറക്കൂട്ടവും എല്ലാമവൾ ഓർത്തു.അവളേറെയിഷ്ടപ്പെട്ടിരുന്ന തെക്കേപ്പറമ്പിലെ കശുമാവിൻ തോട്ടവും, അവിടെ നിന്നും ഇട വഴിയിലൂടെ നടന്നെത്താവുന്ന വലിയ കുളവും, എല്ലാം വിദൂരതയിലേക്ക് നീങ്ങികൊണ്ടിരിക്കുന്നു.
ആ കുളം അവൾക്ക് വളരെ പ്രിയപ്പെട്ടതാണ്.എന്നും അവൾ ചെറിയച്ഛനോടൊത്ത് കുളത്തിൽ കുളിക്കാൻ പോയിരുന്നു. എന്നാൽ കഴിഞ്ഞ ഒരു മാസമായി കുളത്തിൽ കുളിക്കാൻ പോകാതായിട്ട്. അന്ന്, അവൾ പേടിച്ചു കരഞ്ഞു. അമ്മയും ചെറിയമ്മമാരും പറഞ്ഞു: ' പേടിക്കാനൊന്നൂല്ല കുട്ട്യേ ', നീ വലുതായിരിക്കുന്നു. അതിനു ശേഷം പിന്നെ നീണ്ട ഉപദേശമായിരുന്നു. എന്തൊക്കെ ചെയ്യണമെന്നും എന്തൊക്കെ ചെയ്യാൻ പാടില്ലാന്നും. മാറത്ത് രണ്ടാം മുണ്ടിടാതെ ആണായി പിറന്നവരുടെ മുന്നിൽ പോകാൻ പാടില്ല. ദിവാകരന്റെ കൂടെ കളിക്കാൻ പാടില്ല. മരത്തിൽ കയറാൻ പാടില്ല, കാൽ അടുപ്പിച്ച് വച്ചേ ഇരിക്കാവൂ. കൂട്ടത്തിൽ ഏറ്റവും ദുഃഖം തോന്നിയത് ഇതാണ്. ചെറിയച്ഛന്റെ കൂടെ ഇനി കുളത്തിലും പോകരുത്.
തോണി മറുകരയടുത്തു. തോണിക്കാരൻ ഇറങ്ങി തോണി തള്ളി കുറച്ചു കൂടി കരയ്ക്കടുപ്പിച്ചു. യാത്രക്കാർ ഇറങ്ങി പല വഴിപിരിഞ്ഞു.തോണി വീണ്ടും ഓളത്തെ മുറിച്ചു കൊണ്ട് മറുകര തേടി.
നേരം പുലർന്നതേയുള്ളൂ.കിഴക്കുനിന്നും മേഘപാളികൾക്കി ടയിലൂടെ ബാലാർക്കൻ എത്തി നോക്കി. ഗ്രാമം ഉണർന്നു. ദൂരെ കുളിക്കടവിൽ കുളിക്കാനെത്തിയ ചിലർ.തോണിക്കാരൻ തോണിയുടെ അമരത്ത് ഇരുന്നു. യാത്രക്കാരെ പ്രതീക്ഷിച്ചു കൊണ്ട് .പുഴയിലെ ഓളങ്ങൾക്കൊപ്പം ആ യാനപാത്രം ഇളകിയാടി.
ദിവസങ്ങൾ കഴിഞ്ഞെങ്കിലുംഅയാളുടെ മനസ്സിന്റെ തിരശ്ശീലയിൽ ആ കൊച്ചു സുന്ദരിയുടെ ചിത്രം മായാതെ നിന്നു.അവളുടെ ദുര്യോഗത്തെക്കുറിച്ചയാൾ ഓർത്തു. മഞ്ഞച്ചരടിൽ അധികാരചിഹ്നം അണിയിച്ച് അവളെ ഉറ്റു നോക്കിക്കൊണ്ടിരുന്ന ആ മദ്ധ്യവയസ്ക്കനെയും.
പിന്നിൽ ഒരു കാൽ പ്പെരു മാറ്റം. അയാൾ തിരിഞ്ഞുനോക്കി..... അവൾ.തോണിയിൽ കയറിയ അവൾ പടിമേലിരുന്നു. " എന്താണ് ഒറ്റയ്ക്ക്. '? മൗനം."എങ്ങോട്ട് പോകുന്നു?" മൗനം. " എന്തു പറ്റി. "?മൗനമല്ലാതെ അവളിൽ നിന്നുമൊരു മറുപടി കിട്ടിയില്ല.
അവൾ ഓളപ്പരപ്പിലേക്ക് നോക്കിയിരുന്നു. നിലയില്ലാത്ത വെള്ളത്തിലേക്ക് അവളെത്തന്നെ അവൾ വലിച്ചെറിയുമോയെന്നയാൾ ഭയപ്പെട്ടു.
' എട്ടും പൊട്ടും തിരിയാത്ത പിഞ്ചു കുട്ടി .അവൾക്കെന്താണ് സംഭവിച്ചത്? എങ്ങോട്ടാണ് പോകുന്നത്? ഉത്തരമില്ലാത്ത ഒട്ടനവധി ചോദ്യങ്ങൾ അയാളുടെ മനസ്സിൽ ഉയർന്നു വന്നു .
മറുപടി കിട്ടില്ലെന്നറിഞ്ഞിട്ടും അയാൾ വീണ്ടും ചോദിച്ചു. " മോളെന്താണ് ഒറ്റയ്ക്ക്? " നിശബ്ദത. അവൾ ഇ മകളുയർത്തിയതേയില്ല.
അന്ന് - തോണിയിൽ അവളോടൊപ്പം ഉണ്ടായിരുന്ന ബന്ധുജനങ്ങളുടെ കൈവശം നിറയെ പെട്ടികൾ, വലിയ ഭരണികൾ, വലിയ ട്രങ്ക് പെട്ടി എന്നിവയായിരുന്നു. കൂടാതെ ഒരു സിന്ധിപ്പശുവും കിടാവും. അക്കാലത്ത് അന്നാട്ടിലെ സമ്പ്രദായമായിരുന്നു ഇതൊക്കെ .കളിപ്രായം കഴിയാത്ത പെൺകൊടിയെ തല നരച്ച പൗരുഷത്തിന് അടിയറ വയ്ക്കുക, വർഷങ്ങളോളം ഉപയോഗിക്കാനുള്ള പാത്രങ്ങളും വസ്ത്രങ്ങളും ആഭരണങ്ങളും സ്ത്രീധനമായി കൊടുക്കുക.സ്ത്രീധനത്തോടൊപ്പം പശുവിനെ കൂടി ഉൾപ്പെടുത്തുന്നത് കൂടുതൽ അന്തസ്സാണ്.
അവൾക്കെതിരെയുള്ള പടിയിലിരുന്നു ആ മദ്ധ്യവയസ്ക്കൻ. പ്രൗഢഗംഭീരനായ അയാൾ വെറ്റില മുറുക്കി കൊണ്ടിരുന്നു. അയാൾ ഇടയ്ക്കിടെ തുപ്പിയപ്പോൾ പച്ച നിറമുള്ള വെള്ളത്തിൽ ചുവന്ന വികൃതങ്ങളായ എന്തോ രൂപങ്ങൾ തെളിഞ്ഞു വന്നു. അത് പിന്നെ.. വെള്ളത്തിലലിഞ്ഞ് ഇല്ലാതായി.
അയാളുടെ കൈയിലിരുന്ന പണക്കിഴി അയാൾ പടിമേൽ വച്ചു.പടി മേലിരുന്ന വെറ്റിലച്ചെല്ലം തുറന്ന് അയാൾ വെറ്റില തുമ്പുകീറി പുരികത്തിന് വശത്തായി ഒട്ടിച്ചു. അയാൾ അർത്ഥഗർഭമായി ചിരിച്ചുകൊണ്ടിരുന്നു. ചുണ്ണാമ്പ് തേച്ച് പുകയില കൂട്ടി വെറ്റില വായിൽ തിരുകുമ്പോൾ അയാളുടെ തീക്ഷ്ണമായ കണ്ണുകൾ അവളെ ഉഴിഞ്ഞു കൊണ്ടിരുന്നു. ശുഭ്ര വസ്ത്രധാരിയായ അയാൾ ഇടയ്ക്ക് തോളിൽ കിടന്നിരുന്ന വേഷ്ടിയഥാസ്ഥാനത്ത് ഒതുക്കിയിട്ടു കൊണ്ടിരുന്നു. അയാളുടെ വാല്യക്കാരൻ എന്നു തോന്നിച്ചിരുന്ന, ആളോട് സംസാരിക്കുന്നുണ്ടായിരുന്നു. അയാൾ ചിരിക്കുമ്പോൾ വെളിപ്പെട്ടിരുന്ന വെറ്റിലക്കറ പിടിച്ച നിരയൊക്കാത്ത പല്ലുകൾ ഒരു ക്രൂര ഭാവം അയാൾക്കു സമ്മാനിച്ചിരുന്നു.
അതെ . അയാൾ ക്രൂരനായിരിക്കണം. അല്ലെങ്കിൽ ഇങ്ങനെ -
മദ്ധ്യവയസ്ക്കൻ തോണിയൊഴുകിക്കൊണ്ടിരിക്കേ എഴുന്നേറ്റ് മുന്നോട്ട് കാലെടുത്ത് വച്ചു. തോണിയൊന്നിളകിയാടി. അയാൾ ഒരു കസർത്ത് കളിച്ച് അവൾക്കരികിൽ വന്നിരുന്നു. അയാൾ തന്റെ ഇടം കയ്യാൽ അവളെ സ്വ ശരീരത്തിലേക്ക് ചേർത്ത് പിടിച്ചു. മൃഗ രാജനെ ഭയക്കുന്ന പേടമാന്റെ മിഴികളായിരുന്നു അവൾക്കപ്പോൾ.
തോണി കരയ്ക്കടുക്കാറായപ്പോഴാണ് തോണിക്കാരൻ ഓർമ്മയിൽ നിന്നുണർന്നത്. തോണിക്കാരൻ ഉത്തരമില്ലാത്ത"" ഒരു ചോദ്യം കൂടി ഉതിർത്തു.
" ഞാൻ മോളെ വീട്ടിലെത്തിക്കട്ടേ? " മൗനം.
തോണിയിൽ നിന്നിറങ്ങിയ അവൾ, തിരിഞ്ഞു നോക്കാതെ, എങ്ങോട്ടെന്നില്ലാതെ, ഒരു ഭ്രാന്തിയെ പോലെ .....

No comments:
Post a Comment