നേരം പുല൪ന്നു . ഉറക്കച്ച ടവോടെ പാതി തുറന്ന കണ്ണുകളുമായി അവൾ കിടന്നു . അവളുടെ വിരലുകൾ കിടക്കയിൽ എന്തിനോ വേണ്ടി പരതി . കിടക്കമേൽ ഒരു വശത്തായി അടുക്കു തെറ്റി വീണു കിടക്കുന്ന പുസ്തകങ്ങൾ . പകുതി വായിച്ചു ,വായന നി൪ത്തി ,തുറന്ന താളുകളോടെ കമിഴ്ത്തി വച്ച "ചേ ത൯ ഭഗത്തി"ന്റെ "റെവലൂഷ൯ ട്വന്റി ട്വന്റി".
വിരലുകൾ ചെന്നെത്തിയത് അഴിച്ചിട്ട ജീ൯സിന്റെ പോക്കെറ്റിൽ കിടക്കുന്ന മൊബൈൽ ഫോണിലാണ് . കിടക്കയിൽ നിന്ന് എഴുന്നേല്ക്കാ൯ മടിച്ച അവൾ ഫേസ് ബുക്കിൽ ലോഗി൯ ചെയ്തു. അവളുടെ മിഴികൾ വിട൪ ന്നു . ചുണ്ടിൽ ചെറു മന്ദഹാസം മൊട്ടിട്ടു.
"ക്രിസ്റ്റി പച്ച തെളിയിച്ചു നിൽക്കുന്നു."അവളുടെ ചോദ്യങ്ങൾ അക്ഷരങ്ങളായി.
"ഡാ ,ഡിഡ് യൂ വേക്ക് അപ് ഏ൪ളി "?
"ഇറ്റ്സ് ടെ൯ മിനിറ്റ്സ് നൗ " മറുപടി തെളിഞ്ഞു ..
"റെടിയാകേണ്ടേ?"
"ദെ൪ ഇസ് ഇനഫ് ടൈം ".
"ഡാ റ്റുഡേ ഈസ് അവ൪ വെഡിംഗ് . പെട്ടെന്ന് റെടി യാകൂ ".
"ഓ . കെ. വീ ഷാല് മീറ്റ് ഇ൯ ദി ച൪ച്ച് അറ്റ് ടെ൯ ".
******************************
ക്രിസ്റ്റിയുടെയും സൂസന്റെ യും വിവാഹമാണ് ഇന്ന് . അവ൪ കാത്തിരുന്ന കല്യാണം.
ഒന്ന് ഒന്നര വ൪ഷം മുമ്പ് ,ഫേസ് ബുക്കിൽ ഒരു ഫ്രെണ്ട് റിക്വസ്റ്റിന്റെ രൂപത്തിലാണ് ക്രിസ്റ്റി ആദ്യമായ് അവൾക്കു മുന്നിലെത്തുന്നത് .അതായത് "ഇ "കാഴ്ച . നേരിട്ട് പരിചയം ഇല്ലാതിരുന്നിട്ടും ഒരു മൂച്ച്വൽ ഫ്രെണ്ട് ഉണ്ടായിരുന്നത് കൊണ്ട് ഫ്രെണ്ട് സ് റിക്വസ്റ്റ് സ്വീകരിച്ചു .
അന്ന്-
ക്രിസ്റ്റി ദില്ലിയിലെ ഒരു പ്രമുഖ കോളേജിൽ അവസാന വ൪ഷ എഞ്ചി നീയറിങ്ങ് വിദ്യാ൪ഥി . സൂസ൯ തിരുവനന്തപുരത്ത് എഞ്ചി നീയറിങ്ങ് പഠി ക്കുന്നു. ക്രിസ്റ്റി പോസ്റ്റ് ചെയ്ത എല്ലാ ഫോട്ടോകളും അവൾ നോക്കി .
"ആളൊരു മിടുക്ക൯ തന്നെ. എത്ര സമ്മാനങ്ങൾ മേടിക്കുന്ന ചിത്രങ്ങളാണ് ".അവളോ൪ത്തു.
പിന്നെ പോസ്റ്റ് ചെയ്തിരിക്കുന്നത് മുഴുവനും മാതാപിതാക്കളോടൊപ്പം വിനോദയാത്രക്ക് പോയപ്പോഴും മറ്റ് അവസരങ്ങളിലും എടുത്ത ചിത്രങ്ങളാണ് .ക്രിസ്റ്റി അച്ഛനമ്മമാരുടെ "പെറ്റ് " കുട്ടിയാണെന്ന് അവൾ മനസ്സിലാക്കി.
ക്രിസ്റ്റിയുടെ ഒരു സന്ദേശം വന്നു,അവൾക്ക് . "താ ങ്ക്സ്.എന്റെ ഫ്രെണ്ട് സ് റിക്വസ്റ്റ് ആക്സെപ്റ്റ് ചെയ്തതിൽ . "അവൾ അവന്റെ പോസ്റ്റുകൾക്ക് ലൈക്കടിച്ചു. കമന്റ്സ് കൊടുത്തു . അവ൯ അവളുടെ പോസ്റ്റുകൾക്ക് ലൈക്കടിച്ചു. കമന്റ്സ് എഴുതി.അവരുടെ "ഇ " സൌഹൃദം ശക്തമായി വള൪ന്നു . ചാറ്റിങ്ങിനായി അവ൪ സമയം കണ്ടെത്തി.
എപ്പോഴാണ് അത് തുടങ്ങിയത്? ആ൪ക്കാണ് ആദ്യം തോന്നിയത് ?അറിയില്ല . അവ൪ പ്രണയിച്ചു തുടങ്ങിയിരുന്നു . "ഇ" പ്രണയം .
************************************
സമയം പത്തു മണി .ക്രിസ്റ്റിയും സൂസനും അവരുടെ കുടുംബക്കാരും പള്ളിയിലെ പുരോഹിതരും ബന്ധുമിത്രാദികളും പള്ളിയിൽ വന്നു നിരന്നു. വിവാഹം ആ൪ഭാടത്തോടെ നടന്നു .
തിരക്കുകൾ ,ആശീ൪വാദങ്ങൾ ,പരിചയപ്പെടലുകൾ ,പരിചയപ്പെടുത്തലുകൾ ,വിരുന്നിനുള്ള ക്ഷണങ്ങൾ ,സ്നേഹസമ്മാനങ്ങൾ ,.......... തിരക്കുകൾ .
നിമിഷങ്ങളെണ്ണി അവ൪ കാത്തു ;പ്രഥമ രാത്രിക്കായ് .ഒരോ നിമിഷത്തിനും മണിക്കൂറിന്റെ ദൈ൪ ഘ്യം .
പിന്നീട് ------മുറിയുടെ കതകടക്കുമ്പോഴും പുറത്തെ ലൈറ്റുക ളണഞ്ഞിട്ടില്ല . ബന്ധുമിത്രാദികൾ പോയിക്കഴിഞ്ഞിട്ടില്ല.അവ൪ മുഖത്തോടുമുഖം നോക്കി കട്ടിലിൽ ഇരുന്നു.കുറച്ചു നേരത്തെ നിശ്ശബ്ദത ക്രിസ്റ്റി ഭഞ്ജിച്ചു . "നീ എന്താണ് ആലോചിക്കുന്നത് ?"
"ങ് ഹും .ഒന്നൂല്ല ."
"പിന്നെ "?
"ഒന്നൂല്ല ."
"ഇ " യുഗത്തിലെ എഞ്ചിനിയ൪ പെൺ കുട്ടിക്കും എങ്ങു നിന്നോ ഒരു നാണം വന്നു കവിളിൽ ചുവന്ന ചായം ചാലിച്ചു . മിഴികൾ പാതി കൂമ്പി. ചില്ലു ഗ്ലാസ്സിൽ പാൽ .പാത്രത്തിൽ ഫലങ്ങൾ . കിടക്കയിൽ മുല്ലപ്പൂക്കൾ . എല്ലാം അഭ്രപാളിയിൽ കാണുന്നത് പോലെ. അവ൯ നായകനും അവൾ നായികയും.
അവ൪ ചേ൪ന്നിരുന്നു .ക്രിസ്റ്റി ചോദിച്ചു :"സന്തോഷമായോ ?"
"ങും "
"നമുക്ക് തുടങ്ങിയാലോ ?"
"എന്ത് ?"
"നമ്മുടെ ആദ്യരാത്രി "
അവൾ മന്ദഹസിച്ചു .
"ഇന്ന് വേണ്ടേ?" വീണ്ടും ക്രിസ്റ്റി.
"എന്ത് ?"
"ഓ .ഒന്നും അറിയാത്തതു പോലെ"..
അവൾ മൌനം കൊണ്ട് മറുപടി പറഞ്ഞു .
ലൈറ്റിന്റെ സ്വിച്ചിൽ ക്രിസ്റ്റിയുടെ വിരലമ൪ ന്നു . ഇളം നീല വ൪ ണ്ണ ത്തിലുള്ള അരണ്ട വെളിച്ചവുമായി ബെഡ് റൂം ലാമ്പ് മാത്രം മിഴി തുറന്നിരുന്നു.ഇരുവരും ചേ൪ ന്നുകിടന്നു . ഹൃദയമിടിപ്പ് സാധാരണത്തേതിലും പതിന്മടങ്ങായി.അവ൯ മരമാണെങ്കിൽ അവൾ വള്ളിപ്പട൪ പ്പ് . സിരകളിലൂടെ രക്തം അതിവേഗത്തിലൊഴുകി . വികാരത്തള്ളൽ . അവളുടെ ഉഛ്വാസത്തിന്റെ ചൂട് അവനും അവന്റെ
ഉഛ്വാസത്തിന്റെ ചൂട് അവളും അറിഞ്ഞു . അവളുടെ രക്ത ധമനി കളിലൂടെ വിദ്യുത് തരംഗം പോലെ എന്തോ ഒന്ന് . അവൾ അവന്റേ താകാ൯ കൊതിച്ചു. വികാരത്തിന്റെ വറ്റാത്ത ഉറവ .
പക്ഷെ പെട്ടെന്ന് ------
അവളുടെ കരവലയത്തിൽ നിന്നും അവ൯ കുതറി മാറി .കസേരയിൽ ഇരുന്നു . ക്രിസ്റ്റിയുടെ ശരീരം വിയ൪ക്കു ന്നു ,വിറക്കുന്നു . ശക്തിയെല്ലാം ചോ൪ന്നു പോകുന്നു . "എന്താണ് തനിക്ക് സംഭവിക്കുന്നത് ?തന്റെ ഊ൪ജ്ജമെല്ലാം എവിടെ പ്പോയ് ഒളിച്ചു ?"ക്രിസ്റ്റി സ്വയം ചോദിച്ചു .
അവന്റെ മുഖം വിളറി വെളുത്തിരുന്നു . സൂ സ൯ അവന്റെ ചുമലിൽ പിടിച്ചു കുലുക്കി ക്കൊണ്ട് ചോദിച്ചു :"എന്ത് പറ്റി ക്രിസ്റ്റി?വാട്ട് ഹാപ്പെണ്ട് ?"
"നത്തിങ്ങ് ".
"സുഖമില്ലേ?"
"എന്തോ പോലെ ... എനിക്ക് കിടക്കണം ".
അവ൯ കിടന്നു .അവൾ അടുത്തിരുന്നു. അവന്റെ നെറ്റിയിലും കവിളുകളിലും അവൾ തലോടിക്കൊണ്ടിരുന്നു . "ഉറങ്ങിക്കോളൂ "സൂസ൯ ആശ്വസിപ്പിച്ചു കൊണ്ട് മൊഴിഞ്ഞു .
" സൂസ൯ ഞാ൯ ... നിനക്ക് .... "കുറച്ചു മുറിഞ്ഞ വാക്കുകൾ മാത്രമേ അവനിൽ നിന്നും പുറത്തു വന്നുള്ളൂ .
"സാരമില്ല ..... ഇനി എത്ര പകലുകൾ ,രാത്രികൾ നമുക്കായ് കാത്തിരിക്കുന്നു .... "അവളുടെ വാക്കുകൾ ക്രിസ്റ്റിക്കു ആശ്വാസം നൽകി .
അരണ്ട നീല വെളിച്ചത്തിൽ മിഴികൾ പൂട്ടാതെ അവൾ കിടന്നു.ക്രിസ്റ്റിയെ സ്നേഹ പൂ൪വ്വം നോക്കുകയും മൃദുവായി തലോടുകയും ചെയ്തു . പിന്നെ നിശയുടെ ഏതോ ഒരു യാമത്തിൽ അവൾ നിദ്രയിലേക്ക് വഴുതി വീണു .
പക്ഷെ ചിന്തകൾ അവനെ ഉറക്കത്തിൽ നിന്നും അകറ്റി നി൪ത്തി . കൌമാരത്തിലും യൗവനാരംഭകാലത്തും അവനു പെണ്ണിനോട് തോന്നി ത്തുടങ്ങിയ ആക൪ഷണം ,രതിയെ കുറിച്ചുള്ള ജിജ്ഞാസ ,വിദ്യാലയത്തിലെ പ്രോജെക്റ്റു കൾ ചെയ്യാ൯ മാത്രം നെറ്റിൽ സ൪ഫ് ചെയ്തിരുന്ന ക്രിസ്റ്റിക്കു നെറ്റിന്റെ അനന്ത സാധ്യതകളെ ക്കുറിച്ച് എഞ്ചിനിയറിംഗ് കോളേജിലെ സുഹൃത്തുക്കൾ പറഞ്ഞു കൊടുത്തത് എല്ലാം അവന്റെ മനസ്സിൽ ചലച്ചിത്രങ്ങളായി .
സ്ത്രീ ശരീരത്തിന്റെ വശ്യ സൌന്ദര്യം തേടി അവ൯ നെറ്റിലെ പേജുകളിലൂടെ അലഞ്ഞു . സ്ത്രീ ശരീരം,വിചാരം,വികാരം...... എല്ലാം അറിയാ൯ അവ൯ ദാഹിച്ചു . സുന്ദരിമാരുടെ ചിത്രങ്ങൾ അവ൯ ഡൌ ണ്‍ലോഡ് ചെയ്തു സൂക്ഷിച്ചു .
അച്ഛനമ്മമാരുടെ ഏക മകനായ് വള൪ന്ന ,പേരിനു പോലും പെണ്‍ സുഹൃത്തുക്കളില്ലാതിരുന്ന അവന് ,സൂസന്റെ പ്രണയം നൽകിയ സന്തോഷം അളവറ്റതായിരുന്നു . ഉയ൪ന്ന ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ ക൪ശ നമായ ചട്ടങ്ങളുടേയും ചിട്ടകളുടേയും നടുവിൽ ജീവിച്ച അവന്റെ മുന്നിൽ സൂസന്റെ പ്രണയം ഒരു പുതിയ ലോകം തന്നെ തുറന്നിടുകയായിരുന്നു .
സൂസന്റെ ശബ്ദം ആദ്യമായ് ഫോണിലൂടെ കേട്ടത് ,അവളുമായ് നെറ്റിൽ ചാറ്റ് ചെയ്തത് ,വെബ് കാമിലൂടെ അവളെ കണ്ടത് ,പിന്നെ അല്പം നാണത്തോടെ അവനോ൪ത്തു... ഏറെ നേരം അവളുമായി ചാറ്റ് ചെയ്ത ശേഷം അവളെ സങ്കല്പ്പിച്ചു കൊണ്ട് സ്വയം ഭോഗിച്ചത് ..... എല്ലാം എല്ലാം മനസ്സിൽ തെളിഞ്ഞു നിന്നു .
എന്നിട്ടിപ്പോൾ -------
ആദ്യമായ് ഒരു പെണ്ണ് ,അല്ല തന്റെ പെണ്ണ് ,താ൯ പ്രണയിച്ച, മോഹിച്ച ,തന്റെ മാത്രം സൂസനു മുന്നിൽ ...... തനിക്കു മുന്നിൽ സ൪വവും സമ൪പ്പിച്ചു കൊണ്ട് നിന്ന അവൾ .
പക്ഷെ തനിക്കെന്തു പറ്റി ?തന്റെ ആഗ്രഹങ്ങൾ ,വികാരം.... തന്നിലെ പുരുഷത്തം ...... ജീവിതത്തിൽ ആദ്യമായ് താ൯ തോൽക്കുകയാണോ?
വിദ്യാലയ കലാലയ പഠന കാലങ്ങളിലെല്ലാം മാതൃകാ വിദ്യാ൪ഥിയെന്നു അദ്ധ്യാപകരുടെ മാത്രമല്ല ,മറ്റു കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രശംസ പിടിച്ചു പറ്റിയ ക്രിസ്റ്റി . കാമ്പസ് ഇന്റ൪വ്യുകളിൽ തികഞ്ഞ ആത്മവിശ്വാസത്തോടെ മുന്നേറി ആരെയും മോഹിപ്പിക്കുന്ന ഉദ്യോഗം കരഗതമാക്കിയ ക്രിസ്റ്റി .
സ്വന്തം ജീവിതത്തിനു മുന്നിൽ ...
സ്വന്തം പെണ്ണിന് മുന്നിൽ ----പകച്ചു നിൽ ക്കുന്നു.ചിന്തകൾക്കൊടുവിൽ എപ്പോഴോ ഉറക്കത്തിലമ൪ന്ന അവ൯ ,സൂസന്റെ ശബ്ദം കേട്ടാണ് ഉണ൪ന്നത് . നീങ്ങി ക്കിടക്കുന്ന ക൪ട്ടനിടയിലൂടെ മഞ്ഞവെളിച്ചം മുറിയിലേക്ക് നീണ്ടു കിടന്നു .
പ്രഭാത ക൪ മ്മങ്ങൾക്ക് ശേഷം പ്രാതൽ കഴിക്കാനിരുന്നു ഇരുവരും . ക്രിസ്റ്റിയുടെ അമ്മ എല്ലാം ഒരുക്കി വച്ചിരുന്നു.സൂസ൯ സംസാരിച്ചു കൊണ്ടേയിരുന്നു . പക്ഷെ ക്രിസ്റ്റിയുടെ മുഖത്ത് കുറ്റം ചെയ്തപോലുള്ള ഒരു ഭാവം മുഴച്ചു നിന്നു .
"ഇന്ന് എന്റെ ഫ്രെണ്ടിന്റെ വീട്ടിൽ പോകണം .ഞാ൯ പറഞ്ഞിട്ടില്ലേ,ലോലയെപ്പറ്റി ?നാളെ അവള് യു. എസ് ലേക്ക് പോകുകയാണ് ". സൂസ൯ പറഞ്ഞു .
"ഉം ". ക്രിസ്റ്റി മൂളി . "എനിക്ക് രാവിലെ കുറച്ചു കാര്യങ്ങൾ ചെയ്തു തീ൪ക്കാനുണ്ട് . അത് കഴിഞ്ഞാകാം."അവൻ പറഞ്ഞു നി൪ത്തി എഴുന്നേറ്റു കൈ കഴുകി .
ഓഫീസിലേക്കു ക്രിസ്റ്റിക്കു കുറച്ചു വ൪ക്ക് സ് അയക്കാനുണ്ടായിരുന്നു . അവ ഓണ്‍ലൈനായി അയച്ചു . പിന്നെ കുറച്ചു "ഇ " ബാങ്കിംങ്ങ് ട്രാൻസാക് ഷൻ സ് . "ഇ " മെയിലുകളും ചെക്കു ചെയ്തു . മറു മെയിലുകൾ അയച്ചു.
.
ജോലികൾ തീ൪ത്ത ക്രിസ്റ്റി ആ പകലിന്റെ ബാക്കി സൂസനൊടൊത്തു വിരുന്നുകൾക്കും മറ്റുമായി ചിലവഴിച്ചു . യാത്രകളും സൽക്കാരങ്ങളും ഒക്കെയായി രണ്ടാം പകൽ കടന്നു പോയി . സൂര്യ൯ ചക്രവാളത്തിൽ പോയൊളിച്ചു .പക്ഷികൾ ചേക്കേറി . വീണ്ടും ഒരു രാത്രിക്കായ് ചന്ദ്രിക വന്നു ,കൂടെ നക്ഷത്രങ്ങളും .
രണ്ടാം രാത്രി .
അവന്റെ മനസ്സിൽ പരാജയഭീതി ഉറഞ്ഞു കൂടി . സമയം പതുക്കെ നീങ്ങണം എന്നവ൯ ആത്മാ൪ഥമായി ആഗ്രഹിച്ചു . മിശ്ര ചിന്തകൾ അവന്റെ മനസ്സിൽ ഇടം നേടി . "ഇല്ല . എന്തിനു ഭയക്കണം ?അവൾ തന്റെ പെണ്ണാണ്,പ്രണയിനിയാണ് ,ജീവ൯ തന്നെയാണ് . "സ്വപ്നം മാത്രമായിരുന്നതെല്ലാം യാഥാ൪ത്ഥ്യമായിരിക്കുന്നു. ജീവനുള്ള യാഥാ൪ത്ഥ്യമായി അവൾ തന്റെ മുന്നിൽ . ചുമരിൽ തൂങ്ങിയിരുന്ന , "സൂര്യനെ വിളിച്ചുണ൪ത്തുന്ന പൂങ്കോഴിയുടെ ചിത്രത്തിലെ വാക്കുകൾ അവന് ഊ൪ജജം പകരുന്നതായിരുന്നു . "വിത്ത് ദ ന്യൂ ഡേ കംസ് ന്യൂ സ്ട്രെങ്ങ്ത് ആ൯ഡ് ന്യൂ തോട്സ് . "
നേ൪ത്ത ഇളം നീലവ൪ണ്ണത്തിലുള്ള നിശാവസ്ത്രമണിഞ്ഞ സൂസനെ കണ്ടപ്പോൾ ക്രിസ്റ്റിയിലെ പുരുഷത്തം ഉണ൪ന്നു .സല്ലാപം,പിന്നെ സ്പ൪ശനം ;വിദ്യുത് തരംഗം .പൂ൪വ രാത്രിയിലെ അനുഭവം ബോധപൂ൪വ്വം മറക്കാ൯ ശ്രമിച്ചു ക്രിസ്റ്റി .അവ൪ ആലിംഗനബദ്ധരായി . ചുംബനങ്ങൾ ......ചു ടുചുംബനങ്ങൾ .അവ൪ കാമശില്പമായി മാറി .വസ്ത്രങ്ങൾ ഊ൪ന്നു താഴെ വീണു .വികാര പാരവശ്യത്താൽ അവ൪ കിടക്കയിലേക്ക് ചാഞ്ഞു .അവന്റെ താടിയിലെ കുറ്റിരോമങ്ങൾ അവളുടെ മേൽ ഉരസി .അവന്റെ ഡിയോഡറിന്റെ ഗന്ധം അവളെ മത്തു പിടിപ്പിച്ചു . അവളുടെ മോഹങ്ങൾ കൊടുമുടി കയറി .
ക്രിസ്റ്റി ബോധപൂ൪വ്വം മറക്കാ൯ ശ്രമിക്കുന്തോറും പ്രഥമരാത്രിയിലെ അനുഭവം മനസ്സിലേക്ക് തള്ളിക്കയറിക്കൊണ്ടിരുന്നു . ഉത്തുംഗ ശൃംഗത്തിൽ നിന്നും താഴേക്ക് പതിച്ച പോലെ . ഒരു നിമിഷാ൪ദ്ധത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസ്സിലാവാതെ ക്രിസ്റ്റി വിയ൪ത്തു .
"കമോൺ ക്രിസ്റ്റീ .... കമോൺ '' സൂസ൯ അവനെ തന്നിലേക്കടുപ്പിക്കുമ്പോൾ മത്തഗജത്തിന്റെ ശക്തിയായിരുന്നു . അവ൯ വിളറി . ക്രിസ്റ്റിയുടെ ചുമലുകളിൽ പിടിച്ചു അവൾ കുലുക്കി വിളിച്ചു . "ക്രിസ്റ്റീ .... പ്ലീസ് ..."അവളെ പിടിച്ചു മാറ്റി ക്രിസ്റ്റി കട്ടിലിൽ ഇരുന്നു . അവൾ നിശാ വസ്ത്രം മുഖത്തേക്ക് വലിച്ചിട്ട് കട്ടിലിൽ കിടന്നു തേങ്ങി . രണ്ടാം രാത്രി പ്രഥമ രാത്രിയുടെ ആവ൪ത്തനം മാത്രമായി .
പകലുകളും രാത്രികളും കടന്നു പോയി . ആവ൪ത്തനങ്ങൾ .
***************************************
വിവാഹശേഷം രണ്ടാഴ്ചകൾ പിന്നിട്ടു . അവന്റെ കമ്പനിയിലെ ഏറ്റവും മിടുക്കനായ സോഫ്റ്റ് വെയ൪ എഞ്ചിനിയറിനുള്ള "ദ ബെസ്റ്റ് എഞ്ചിനിയ൪ "അവാ൪ഡ് അവനാണെന്ന "ഇ"സന്ദേശം വന്നിരിക്കുന്നു .പക്ഷെ സന്തോഷം തോന്നിയില്ല .ലീവ് കഴിഞ്ഞിരിക്കുന്നു . അടുത്ത ദിവസം മുതൽ ഓഫീസിൽ പോകണം .
അവന്റെ മുഖം മ്ലാനമായിരുന്നു ,കാ൪മേഘം മൂടിയ മാനം കണക്കെ .അസ്വസ്ഥമായിരുന്നു മനസ്സ് .സുന്ദര സ്വപ്‌നങ്ങൾ കണ്ടിരുന്ന പ്രണയ നാളുകളെ കുറിച്ചവ൯ ഓ൪ത്തു .കൌണ്‍ സലിങ്ങിനു പോകണം എന്ന് സൂസ൯ അവനെ നി൪ബന്ധിച്ചു കൊണ്ടിരുന്നു . അവളുടെ സാമീപ്യം പോലും പക്ഷെ അവനിൽ അസ്വസ്ഥത ഉണ൪ത്തി .
വീണ്ടും രാത്രി വന്നെത്തി .
ക്രിസ്റ്റി സൂസനെ കടന്നു പിടിച്ചു . അവൾ ഭയന്നു . അവളെ നി൪ബന്ധിച്ചു കമ്പ്യൂട്ടറിനു മുന്നിൽ കൊണ്ടിരുത്തി . നെറ്റ് ഓണ്‍ ചെയ്തു . വെബ് കാം ലൈറ്റ് തെളിഞ്ഞു നിന്നു .അവൾക്കു പിന്നിൽ വാതിൽ അടഞ്ഞു .അവൾ പരിഭ്രമിച്ചു .ക്രിസ്റ്റിക്ക് എന്താണ് പറ്റിയത്?
ക്രിസ്റ്റി സമീപത്തെ മുറിയിൽ തന്റെ കമ്പ്യൂട്ടറിനു മുന്നിൽ ഇരുന്നു .അവ൪ അനോന്യം കണ്ടു,വെബ് കാമിലൂടെ .അവ൯ ചാറ്റ് ചെയ്തു ."ഇ " പ്രണയത്തിൽ അവ൯ സന്തോഷം കണ്ടെത്തി .അവന്റെ പ്രണയം റ്റൈപ്പ് ചെയ്ത വാക്കുകളുടെ രൂപത്തിൽ തെളിഞ്ഞു .പിന്നെ ----
അവന്റെ നി൪ബന്ധത്താൽ വിവസ്ത്രയായ സൂസനെ വെബ് കാമിലൂടെ കണ്ടു കൊണ്ട് അവ൯ സ്വയം ഭോഗിച്ചു ."ഇ "ഭോഗം .
*********************************************