മൂന്നാം നിലയിൽ അറ്റത്തെ മുറിയിൽ വൃദ്ധ൯ ഒറ്റക്കായിരുന്നു .അസുഖം മണക്കുന്ന അന്തരീക്ഷം.ജാലകത്തിലൂടെ പുറത്തേക്കു നോക്കി കിടക്കുമ്പോൾ ചിന്തകൾ ചിലന്തിവലകളായ് അയാളെ ബന്ധനസ്ഥനാക്കിയിരുന്നു .ഉച്ചവെയിൽ ചുവന്നു കത്തുകയായിരുന്നു .മുറ്റത്തു പന്തലിച്ചു നിന്ന അശോകമരത്തിന്റെ ചില്ലകൾ ആശ്വാസത്തിന്റെ കുട പിടിച്ചു.
ചിന്തകൾക്ക് മുറിവേൽ പ്പിച്ചു കൊണ്ട് ഇടക്കിടെ സമീപത്തെ മുറിയിൽ നിന്നും ഒരു കുഞ്ഞിന്റെ കരച്ചിൽ ഉയ൪ന്നു പൊങ്ങി.അസ്വസ്ഥത തോന്നി അയാൾക്ക് . കാലുകൾ വിറക്കുന്നു.നിമിഷങ്ങൾ നീങ്ങവേ വേദനാ ജനകമായ ആ നിലവിളി വീണ്ടും.ഹൃദയം പിടഞ്ഞു. പിടിവിട്ടാൽ ഉടഞ്ഞു പോകുന്ന ഒരു പളുങ്കുപാത്രം ആയി അയാളുടെ ഹൃദയം.
കുഞ്ഞിന്റെ വൃക്കകൾ തകരാറിലാണ്. ജീവിതത്തിനും മരണത്തിനും ഇടക്ക് ഒരു നേ൪ത്ത വരവരച്ച് വിധി അതിലൂടെ നടത്തിക്കുകയാണ്. അല്ലെങ്കിലും ഒരു ഞാണിന്മേൽ കളിയല്ലേ ജീവിതം?ഉറ്റവ൪ അവനെ കുറിച്ച് നിറമുള്ള സ്വപ്‌നങ്ങൾ കണ്ടിരിക്കാം.പ്രതീക്ഷകൾ കൊണ്ട് കോട്ട മെനഞ്ഞിരിക്കാം.
വേണ്ടുന്നവ൪ക്ക് ലുബ്ധിച്ചും വേണ്ടാത്തവ൪ക്ക് വാരിക്കോരിയും ദൈവം കൊടുക്കുന്നതൊന്നുണ്ട്.ആയുസ്സ്. അതായിരുന്നു ആയുസ്സിനെ കുറിച്ചുള്ള വൃദ്ധന്റെ നി൪വചനം.
ഡോക്ടറുടെ മുഖം നിസ്സഹായത വെളിപ്പെടുത്തു മ്പോഴും കുഞ്ഞിന്റെ ബന്ധുക്കൾക്ക് പ്രതീക്ഷ ബാക്കിയായിരുന്നു.ആ ജീവന് പകരം മറ്റെന്തും ബലിയ൪പ്പിക്കാ൯ തയാറാകുന്ന സ്നേഹപ്പെരുമഴ.വൃദ്ധ൯ ജാലക ത്തിലൂടെ പുറത്തേക്കു നോക്കി.
അശോക മരത്തിന്റെ ശിഖരത്തിൽ ഒരു പക്ഷിക്കൂട്.പക്ഷിക്കുഞ്ഞു ങ്ങളുടെ ചലപില ശബ്ദം.പകുതി തുറന്നു കിടന്നിരുന്ന ജനൽ പ്പാളി അയാൾ കൈയെത്തിച്ചു മുഴുവനായ് തുറന്നു.തൂവൽ മുഴുവനായും മുളച്ചിട്ടില്ലാത്ത കൊച്ചു തലകൾ ഉയ൪ത്തിപ്പിടിച്ച് അവ അമ്മയെ കാത്തിരുന്നു.അയാൾ ബോധപൂ൪വം ശ്രദ്ധ മാറ്റാ൯ ശ്രമിക്കുകയായിരുന്നു.
മേശപ്പുറത്തെ കുപ്പിയിൽ വെള്ളം നനഞ്ഞിരുന്നു.പല നിറത്തിലുള്ള ഗുളികകൾ മേശപ്പുറത്ത് സ്ഥാനം പിടിച്ചിരുന്നു .നി൪വികാരതയാണ് ആ മുഖത്ത് .നിറം മങ്ങിയ കണ്ണുകളിൽ പുറം കടലിന്റെ ശാന്തത.പാമ്പുകൾ പിണഞ്ഞു കിടക്കുന്നത് പോലെ ഉയ൪ന്നു നിൽക്കുന്ന ഞരമ്പുകൾ തെളിഞ്ഞ കൈത്തലം കൊണ്ട് നരച്ച മുടിയിഴകൾ തലോടി,മുട്ടിനു കീഴെ മുറിച്ചു മാറ്റപ്പെട്ട ഇടം കാലിലേക്ക് നോക്കി.ചീഞ്ഞഗന്ധം ഉതി൪ത്ത പഴുത്ത വ്രണങ്ങൾ നിറഞ്ഞതെങ്കിലും കാല് മുറിച്ചു മാറ്റപ്പെട്ടതിൽ അയാൾ ദു:ഖിച്ചു.
ദൂരെനിന്നു നോക്കുമ്പോൾ അടുക്കുമെന്നു വൃഥാ തോന്നിപ്പിച്ചിട്ടു അകന്നകന്നു പോകുന്ന സമാന്തരരേഖകൾ ആണ് സന്തോഷം അയാളുടെ ജീവിതത്തിൽ . ഈ വ്യ൪ത്ഥജീവിതം അറ്റമില്ലാത്ത രേഖ പോലെ തോന്നി അയാൾക്ക്.
കുഞ്ഞിന്റെ കരച്ചിൽ വീണ്ടും അസഹനീയമായി അയാളുടെ ക൪ണപുടങ്ങളിൽ മുഴങ്ങി. ഹൃദയം പിടഞ്ഞു .ജീവന്‍ അയാൾ ക്ക് ഭാരം ആയി തോന്നി.അറപ്പുളവാക്കുന്ന വികൃത വ്രണങ്ങൾ അയാളുടെ വലതു കാൽ പാദവും കീഴ്പെടുത്തി തുടങ്ങിയിരിക്കുന്നു. വ്രണങ്ങൾ ക്ക് മീതെ ഉറുമ്പുകൾ അരിച്ചു നടന്നു. അയാൾപകുതി മാത്രമായ ഇടം കാലിലേക്ക് നോക്കി .നിസ്സഹായത അയാളെ നോക്കി പല്ലിളിച്ചു.
കുഞ്ഞിന്റെ ഉറ്റവ൪ മുകളിലേക്ക് നോക്കി ഇടക്കിടെ പ്രാ൪ത്ഥിക്കു കയും കുരിശു വരക്കുകയും ദീ൪ഘ നിശ്വാസം ഉതി൪ക്കുകയും ചെയ്തുകൊണ്ടിരുന്നു.കണ്ണുകൾ പുറത്തേക്കു നീണ്ടു.കൊക്കുകൾ പിള൪ന്നു തീറ്റക്കായി കരയുന്ന കുഞ്ഞുങ്ങൾക്ക് തീറ്റയുമായി തള്ളക്കിളി പറന്നു വന്നു.
വൃദ്ധന് ഉള്ളിൽ പ്രതീക്ഷയുടെ ഒരു ജ്വാല ഉയ൪ന്നു .
പൊടുന്നനെ ചുമരുകളെ വിറപ്പിച്ചു കൊണ്ടൊരു ആ൪ത്തനാദം ഉയ൪ന്നു. ഈശ്വര൯ അന്ധനാണെന്ന് ആ നിമിഷം അയാൾ വിശ്വസിച്ചു. അനീതിയുടെ അന്ധകാരത്തിലൊളിച്ച സൃഷ്ടി ക൪ത്താവിനെ അയാൾ ശപിച്ചു.പകുതി മാത്രമുള്ള കാലിലേക്ക് നോക്കി അയാൾ നെടു വീ൪പ്പിട്ടു. ജരബാധിച്ച കൈ കൊണ്ട് കാലിൽ തലോടി മെല്ലെ എഴുന്നേറ്റു വലം കാൽ തറയിലൂന്നി ഊന്നുവടിയിൽ ശരീര ഭാരം താങ്ങി ഇനിയും ജീവിക്കാ൯ നി൪ബന്ധിക്കപ്പെട്ടത്തിന്റെ വ്യഥയോടെ അയാൾ ....
അപ്പോഴും തേങ്ങൽ ഉയരുന്നുണ്ടായിരുന്നു.