)
ചുട്ടുപൊള്ളുന്ന ചൂടിൽ പോലും മരുഭൂമിയിലെ മണൽ കാറ്റിനേയും തൊണ്ട വരളുന്ന ദാഹത്തേയും അവഗണിച്ചു കൊണ്ട് സൗകര്യ പ്രദമായി ഒന്നിരിക്കാൻ പോലും ഇടമില്ലാഞ്ഞിട്ടും നാലു ചുറ്റും വലിച്ചു കെട്ടിയ ആ പന്തലിനടിയിൽ നൗഷബയുടെ വാക്കുകൾ കേൾക്കാനായി ആ അമ്മമാരും കുഞ്ഞുങ്ങളും കാതു കൂർപ്പിച്ചിരുന്നു. മാനത്തെ മഴമേഘങ്ങൾ കണക്കെ മുഖത്ത് സ്വേദകണങ്ങൾ ഉരുണ്ടുകൂടി.
" എന്റെ ഉമ്മിയും അബ്ബയും എപ്പോഴും എന്നെ പിന്താങ്ങുകയും, എന്റെ ഒരോ നല്ല ഉദ്യമങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഞാൻ ആഗ്രഹിക്കുന്നതെന്തും ഇച്ഛാശക്തിയും നിരന്തര പരിശ്രമവും ഉണ്ടെങ്കിൽ നേടിയെടുക്കാമെന്നും അവർ എനിക്ക് പറഞ്ഞു തന്നു. ആഗ്രഹം എത്രമേൽ ഉൽക്കടമാണോ അത്രമേൽ ലോകവും കൂടെ നിൽക്കുമെന്നും".
സദസ്സ് ഒന്നടങ്കം നൗഷബയുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കിക്കൊണ്ടിരുന്നു.നിങ്ങളൊന്ന് മനസ്സിലാക്കണം.ഒരു സമുദായത്തിൽ ജനിച്ചതു കൊണ്ടോ, ഒരു പ്രത്യേക പ്രദേശത്ത് ജനിച്ചതു കൊണ്ടോ മാറ്റി നിർത്തപ്പെടേണ്ടവരോ, പാർശ്വവൽകരിക്കപ്പെടേണ്ടവരോ അല്ല നമ്മൾ ആരും.മുഖ്യ ശ്രേണിയിലേക്ക് വരാനുള്ള ഒരേയൊരു മാർഗ്ഗം വിദ്യാഭ്യാസമാണ്. ലോകമെങ്ങുമായി ഇപ്പോഴും ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെടുന്നു. സാമൂഹികമായും, സാമ്പത്തികമായും ജീവിതത്തിൽ സ്വാതന്ത്ര്യവും ഉന്നതിയും ആർജ്ജിക്കണമെങ്കിൽ ഉള്ളിലുറഞ്ഞു കിടക്കുന്ന ശക്തിയെ തിരിച്ചറിയണം, തൊട്ടുണർത്തണം, അതിന് വിദ്യാഭ്യാസം.... അത് മാത്രമാണ് മാർഗ്ഗം''.ആഞ്ഞടിക്കുന്ന മണൽക്കാറ്റേറ്റ് വലിച്ചുകെട്ടിയിരിക്കുന്ന പന്തൽ ആടിയിളകുകയും, പാളികൾ അകലുകയും അവയ്ക്കിടയിലൂടെ സൂര്യകിരണങ്ങൾ നൗഷബയുടെ മുഖത്ത് പതിക്കുകയും ചെയ്തു.കൈകൾകൊണ്ട് കണ്ണുകൾ തിരുമ്മി നൗഷബ കണ്ണു തുറന്നു നോക്കി.
അവൾ കിടന്നുറങ്ങിയിരുന്ന നാലതിരുകൾ വലിച്ചു കെട്ടിയ ടെന്റിലെ , അവിടവിടെ കൂട്ടിവച്ചിരിക്കുന്ന ബാഗുകൾക്കും പാത്രങ്ങൾക്കും ഭാണ്ഡക്കെട്ടുകൾക്കുമിടയിൽ നിന്ന് നൗഷബ ഉണർവിലേക്ക് വന്നു. കണ്ണുകളിൽ പതിച്ച അമിത വെളിച്ചം അവൾക്കു ചുറ്റും മഞ്ഞ വളയങ്ങൾ സൃഷ്ടിച്ചു.യാഥാർത്ഥ്യത്തിന്റെ തീച്ചൂളയിലേക്കാണവൾ കൺ തുറന്നത്.തന്നെ നോക്കി സാകൂതം കാതു കൂർപ്പിച്ചിരുന്ന അമ്മമാരും കുഞ്ഞുങ്ങളുമെവിടെ?അവളുടെ സ്വപ്നം, ഉണർവിലും ഉറക്കത്തിലും ഉള്ളിൽ ഉണർന്നിരിക്കുന്ന സ്വപ്നം.
ബാഗുകളും, കമ്പിളിപ്പുതപ്പുകളം, പുസ്തകങ്ങളും, പാത്രങ്ങളും വച്ചിരിക്കുന്ന, അമ്പത് പേർക്ക് കഷ്ടി കഴിഞ്ഞു കൂടാനാവുന്ന ആ ടെന്റിൽ നൂറിനുമേൽ ആളുകൾ കഴിഞ്ഞു കൂടുന്നു..പാൽമണം മാറാത്ത പിഞ്ചുകുഞ്ഞുങ്ങൾ മുതൽ ജീവിതാനുഭവങ്ങളുടെ ഭാരം ആമയെ പോലെ മുതുകിലേറ്റി കുനിഞ്ഞു പോയ വൃദ്ധർ വരെയടങ്ങുന്ന ഒരു ജനസമൂഹം.ചുറ്റും നടക്കുന്നതെന്തെന്ന് തിരിച്ചറിയാൻ പ്രായമാകാത്ത കുഞ്ഞുങ്ങൾ, അമ്മയുടെ നെഞ്ചിന്റെ ചൂടേറ്റ് തിളങ്ങുന്ന വിടർന്ന കണ്ണുകളാൽ ചുറ്റുമുള്ളവരെ നോക്കി പാൽപ്പുഞ്ചിരി പൊഴിച്ചു കൊണ്ടിരുന്നു. നഷ്ടസ്വപ്നങ്ങളുടെ മഞ്ചലിലേറി യൗവനയുക്തർ അലഞ്ഞു തിരിഞ്ഞു.അനുഭവങ്ങളുടെ നെരിപ്പോട് നെഞ്ചിലേറ്റി തളർന്ന് കണ്ണുകൾ കുഴിയിലാണ്ട് പോയ ഒരുപറ്റം ആളുകൾ തളർന്നിരുന്നു.
കയ്യിൽ ഒതുക്കാൻ കഴിയുന്നത്ര, അത്യാവശ്യമുള്ളതും പ്രിയപ്പെട്ടതുമായ വസ്തുക്കൾ കയ്യിലൊതുക്കിക്കൊണ്ട് ആൺപെൺ ഭേദമന്യേ, പ്രായഭേദമന്യേ എല്ലാവരും പലായനം ചെയ്യുമ്പോൾ അവരുടെ മനസ്സുകളിൽ ഉത്തരങ്ങളില്ലാതെ ആയിരമായിരം ചോദ്യങ്ങൾ വെള്ളത്തിൽ കുമിളകൾ എന്ന പോൽ ഉയർന്നു വന്നു.
നിത്യവും വൈകുന്നേരങ്ങളിൽ കൂടുതേടി പറക്കുന്ന പക്ഷികളെ പോലെ ,പകൽപ്പണികളുടെ ആവർത്തനങ്ങളിൽ നിന്ന്,വൈകുന്നേരങ്ങളിൽ പറന്നെത്തിയിരുന്ന, നിറഞ്ഞ സുരക്ഷിതത്വബോധവും സ്നേഹോഷ്മളതയും നൽകുന്ന സ്വന്തം പാർപ്പിടത്തേയും, സ്വന്തമെന്നഹങ്കരിച്ച് കൈവശം വച്ചനുഭവിച്ചിരുന്ന പല വസ്തുക്കളേയും പിന്നിലുപേക്ഷിച്ച് മുന്നോട്ട് വയ്ക്കുന്ന വിറയാർന്ന ഒരോ കാലടിക്കും താഴെ, ഭൂമി പിളർക്കുന്ന രവത്തോടെ പൊട്ടാൻ വെമ്പി നിൽക്കുന്ന മൈനുകൾ ഉണ്ടായേക്കാം എന്ന വിഹ്വലതയോടെ ഒരു ജനത മുന്നോട്ട് നീങ്ങി. നൗഷബ അവൾക്കേറെ ഇഷ്ടപ്പെട്ട ചില കഥാപുസ്തകങ്ങൾ നെഞ്ചോടടുക്കി പിടിച്ചിരുന്നു. ഏറിയ ഭയത്താൽ കരയാൻ മറന്ന്, രക്തഛവി വാർന്നു പോയ മുഖത്തോടെ ഇടംകയ്പ്പിടിയിൽ കുഞ്ഞനുജന്റെ വലംകൈയൊതുക്കി, ജ്യേഷ്ഠസഹോദരിയുടെ മുൻകരുതലോടെ അവൾ മുന്നോട്ട് നീങ്ങി .കാലിനു സ്വാധീനം നഷ്ടപ്പെട്ട അവളുടെ തെയ്തായെ
( തെയ്താ=അമ്മമ്മ) ചക്ര കസേരയിലിരുത്തി,അബ്ബയുടെ അനുജൻമാർ ചേർന്ന് എടുത്ത് കൊണ്ട് കിലോമീറ്ററുകളോളം നടന്നു.
മൂന്നു നിലകളിലായി വ്യാപിച്ചുകിടക്കുന്ന പത്തോളം വിശാലമായ മുറികളുള്ള, ഈ ബൃഹദ് പ്രപഞ്ചത്തിലെ വൈവിധ്യമാർന്ന വിഷയങ്ങളെ സംബന്ധിക്കുന്ന പുസ്തകങ്ങൾ അടുക്കി വച്ച റാക്കുകളുള്ള, തലയുയർത്തി നിൽക്കുന്ന വെള്ള പൂശിയ ലൈബ്രറി കെട്ടിടം.നൗഷബ എത്രയോവട്ടം അബ്ബയോടൊപ്പം ആ ലൈബ്രറിയിൽ പോയിരിക്കുന്നു.വിശാലമായ മൈതാനത്തിനപ്പുറം സ്ഥിതി ചെയ്തിരുന്ന ആ കെട്ടിടം ദൂരേ നിന്ന് നോക്കിനിൽക്കേ ആ കെട്ടിടത്തിന്റെ അത്ര തന്നെ ഉയരത്തിലും വ്യാസത്തിലുമുള്ള പുകമഞ്ഞുപോലെ തോന്നുന്ന പൊടി പടലത്തിനുള്ളിൽ മറഞ്ഞുപോകുന്നതാണ് കണ്ടത്. നിമിഷങ്ങൾക്കകം ആ കെട്ടിടത്തിനു പകരം ഒരു കൂമ്പാരം കെട്ടിടാവശിഷ്ടങ്ങൾ കിടന്നു.അവൾ തന്റെ കയ്യിലിരുന്ന"ഇറാഖി ഗേൾ: ഡയറി ഓഫ് എ ടീനേജ് ഗേൾ" എന്ന പുസ്തകം നെഞ്ചോടടുക്കി പിടിച്ചു.2003ൽ അമേരിക്കയും ബ്രിട്ടണും ചേർന്ന് നടത്തിയ അധിനിവേശത്തിനു ശേഷം ഒരു കൗമാരക്കാരിയുടെ ബ്ലോഗെഴുത്തുകൾ ചേർത്തൊരുക്കിയ പുസ്തകം.ആ പുസ്തകo അവളുടെ ഹൃദയതാളം പിന്തുടർന്നു.നൗഷബ ആ പുസ്തകം കാണുമ്പോഴൊക്കെ ആനി ഫ്രാങ്കിനെ ഓർത്തു.
പാദങ്ങൾക്കു കീഴിൽ വെന്തുരുകിയൊഴുകുന്ന മണൽപ്പുഴയിലൂടെ നീങ്ങുമ്പോൾ വായുവും പൊടിപടലവും ചേർന്ന് സൃഷ്ടിച്ച പുകമറ മുമ്പിലുള്ള ദൃശ്യം മങ്ങിയതാക്കി,അവരുടെ ഭാവിയും. അനിശ്ചിതത്വത്തിന്റെ തീ അവരുടെ സിരകളിൽ ആളിക്കത്തി.നൗഷബയ്ക്കു തിരിഞ്ഞു നോക്കാതിരിക്കാനായില്ല. അങ്ങുദൂരെയായി തന്റെ വീട് ഒരു മഞ്ഞ നിറമുള്ള പൊട്ടുപോലെ കാണപ്പെട്ടു.ഉണ്ണുകയും ഉറങ്ങുകയും ചെയ്തിരുന്ന, നൗഫലുമായി കളിക്കുകയും ഇടയ്ക്കിടെ തല്ലുകൂടുകയും ചെയ്തിരുന്ന വീട്.അവന്റെ കളിപ്പാട്ടങ്ങളുള്ള, തന്റെ പ്രിയപ്പെട്ട പുസ്തകങ്ങളുള്ള വീട്.ഉമ്മിയും അബ്ബയും ജിദ്ദോയും(ജിദ്ദോ= അച്ചച്ചൻ)തെയ്തായുംനൗഫലും താനും ഒന്നിച്ചിരുന്ന് ഡോൽമയും, ഖാഷും, കെബാബും ടീക്കയും ഒക്കെ കൊതിയോടെ കഴിച്ചിരുന്നത് ഭൂതകാലം .
ചിത്രങ്ങൾ വരയ്ക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു നൗഫൽ.എത്രയോകൂട്ടം ക്രയോണുകളും കളർ പെൻസിലുകളും ജലച്ചായങ്ങളും അക്രിലിക് പെയിന്റുകളും കാൻവാസുകളും എല്ലാം അവന്റെ ശേഖരത്തി ലുണ്ടായിരുന്നു.നൗഷബ നൗഫലിന്റെ വലം കൈയിൽ പിടിച്ച്"വേഗം നടക്ക്, നൗഫൽ" എന്ന് പറഞ്ഞ് വലിക്കുമ്പോൾ അവന്റെ പുറത്ത് തൂങ്ങിയിരുന്ന ബാഗ് അവനെ പിന്നാക്കം വലിച്ചു. അവന്റെ ഇടംകൈയിൽ പിടിച്ച കടലാസ് ചുരുൾ അവൾ വാങ്ങിപ്പിടിച്ചു. അവനെയും കൂട്ടി കൂടുതൽ വേഗത്തിൽ നീങ്ങി.
ദുഷ് കരമായതും അനിശ്ചിതത്വം നിറഞ്ഞതും ഭീതിയുടെ ഇരുണ്ട പുക നിറഞ്ഞതുമായ മഹായാത്ര.ലക്ഷ്യസ്ഥാനമേതെന്നോ, സുരക്ഷിതമായ ഒരു സ്ഥാനത്ത് എപ്പോഴെത്തിച്ചേരാൻ സാധിക്കുമെന്നോ എന്നറിയാത്ത യാത്ര.സമാന്തരരേഖകളുടെ അറ്റം തേടിയുള്ള യാത്ര പോലെ നീണ്ടു നീണ്ടുപോകുന്ന യാത്ര.ചെമ്മരിയാട്ടിൻ കൂട്ടം പോലെ മുമ്പേ ഗമിക്കുന്നവന്റെ പിൻപേ ഒരു ഗ്രാമം മുഴുവൻ പിന്തുടരുന്ന യാത്ര.ധൈര്യം നൽകിക്കൊണ്ട് അബ്ബ മുൻപിൽ നടക്കുന്നതായിരുന്നു മനസ്സിന് ആശ്വാസം നൽകാൻ സഹായിച്ചിരുന്ന ഏകഘടകം.ജോലി കഴിഞ്ഞ് അബ്ബ വരാൻ വൈകിയാൽ നൗഷബയും നൗഫലും ഉമ്മിയോട് ചോദിക്കും" അബ്ബ എവിടെപ്പോയ്?അബ്ബ എപ്പോൾ വരും?ഉമ്മിയുടെ കണ്ണുകളിലെ കാത്തിരിപ്പിന്റെ വേവലാതിയെ ചിരിയിട്ട് മൂടിക്കൊണ്ട് മറുപടിപറയും"അബ്ബ ഉടനെയെത്തും.ജോലിത്തിരക്ക് കാരണമാണ് വൈകുന്നത്. നിങ്ങൾ കിടന്നുറങ്ങിക്കോ എന്ന് പറഞ്ഞ് ഉമ്മി രണ്ടു പേർക്കും പുതപ്പുകൾ പുതച്ചു കൊടുക്കും. എന്നാലും രണ്ടു പേരും അബ്ബ വരുന്നത് വരെ ഉറങ്ങാതെ കിടക്കും.അബ്ബ എത്തുമ്പോൾ വാതിൽ തുറന്നു കൊടുത്തുകൊണ്ട് ഉമ്മി പറയും." കുട്ടികൾ ഉറങ്ങിപ്പോയി."അപ്പോൾ രണ്ടുപേരും പുതപ്പുകൾ എടുത്ത് മാറ്റി ഓടി വന്ന് അബ്ബയെ കെട്ടിപ്പിടിക്കും.
മണിക്കൂറുകൾ നീണ്ട ആ നടത്തത്തിനിടയിൽ ഇടയ്ക്കിടെ അകലെ നിന്ന് വെടിയൊച്ചകൾ കേട്ടു., കാളിന്ദിയിൽ നിന്നും ഉയർന്നു വന്ന കാളിയനെ പോലെ കറുത്ത പുക ഉയർന്നുവന്ന് ഫണമുയർത്തുകയും അവരുടെ പ്രത്യാശയ്ക്ക് മേൽ വിഷം തുപ്പുകയും ചെയ്തു. കാതടപ്പിക്കുന്ന ശബ്ദത്തോടെ പല വണ്ടികൾ ഇളകിയാടിക്കൊണ്ട് നീങ്ങുന്നുണ്ടായിരുന്നു.പെട്ടെന്നാണ് പട്ടാളക്കാരുടെ വേഷത്തിന് സമാനമായ കടും പച്ചയും ചാണകപ്പച്ചയും നിറങ്ങൾ കലർന്ന വേഷം ധരിച്ച ഒരു പറ്റം തോക്കുധാരികൾ കൂട്ടം കൂട്ടമായി നടന്നുപോയ്ക്കൊണ്ടിരുന്ന വർക്കിട യിലേക്ക് കടന്നുകയറുകയും ആ കൂട്ടത്തിൽ നിന്നും ആണുങ്ങളെ ബലം പ്രയോഗിച്ച് വലിച്ചുകൊണ്ടു പോവുകയും ചെയ്തത്.കീഴ്പ്പെടാൻ മടിച്ച് എതിർപ്പ് പ്രകടിപ്പിച്ച നൗഷബയുടെ അബ്ബയെ അവർ ആക്രമിക്കുകയും ഇരുകരണത്തും ആഞ്ഞടിക്കുകയും പിൻ കഴുത്തിൽ ബലത്തിൽ പിടിച്ചുതാഴ്ത്തി ഊക്കോടെ പൃഷ്ടഭാഗത്ത് ചവിട്ടി അവരുടെ വാഹനത്തിലേക്ക് തള്ളിയിടുകയും ചെയ്തു..
"അബ്ബാ"യെന്ന് ഉറക്കെ അലറിക്കരഞ്ഞ നൗഷബയെയും നൗഫലിനേയും തോക്കുധാരി രൂക്ഷമായി നോക്കുകയും, കൊന്നുകളയുമെന്ന് ആംഗ്യം കാണിക്കുകയും ചെയ്തു.ഏഴോ എട്ടോ ആണുങ്ങളെ വലിച്ചിഴച്ചു കയറ്റി വാഹനം പുക തുപ്പി പൊടി പാറിച്ച് കടന്നു പോയി.നൗഷബയും നൗഫലും കരഞ്ഞുകരഞ്ഞുകലങ്ങിയ കണ്ണുകളോടെ വീണ്ടും വീണ്ടും ഏങ്ങലടിച്ചു കൊണ്ട് കരഞ്ഞു കണ്ണീർ വറ്റിയ ഉമ്മി യെ പിന്തുടർന്നു.മായുടെ രക്ത ഛവിവാർന്നുപോയ കണ്ണുകൾ നൗഷബ കണ്ടു.കവിളിലൂടെ ഒഴുകിയ കണ്ണുനീർ ചാലുകളിൽ പൊടി പറ്റിപ്പിടിച്ചിരുന്നു. വീണ്ടും യാത്ര തുടർന്നു.സൂര്യൻ കത്തിജ്വലിച്ചുനിന്ന ആ പകലിൽ അവരുടെ ജീവിതങ്ങൾ മാറിമറിഞ്ഞു.
"ഉമ്മി , അവർ അബ്ബയെ എങ്ങോട്ടാണ് കൊണ്ടു പോയത്?അബ്ബയെ എന്തിനാണ് കൊണ്ടുപോയത്?അബ്ബ ഇനി നമ്മുടെ അടുത്തേയ്ക്ക് വരുമോ?"നൗഷബയുടെ മനസ്സിൽ ഉദിച്ച് വന്ന ചോദ്യങ്ങൾ അവൾ വിഴുങ്ങിയെങ്കിലും നൗഫൽ അതേ ചോദ്യങ്ങൾ ഉമ്മിയോട് ചോദിച്ചു.കണ്ണു നീരിൽ നനഞ്ഞ ഒരു ചോദ്യം കൂടി അവനിൽ നിന്നു ഉതിർന്നു വീണു."ഉമ്മി, അബ്ബയെ അവർ കൊല്ലുമോ?"
അവരുടെ നടത്തത്തിനിടയിൽ ചില സംഘങ്ങൾ അറവു ശാലകളിലേക്ക് കൊണ്ടു പോകുന്ന മാടുകളെപോലെ ചില വണ്ടികളിൽ തിങ്ങിഞെരുങ്ങി, കൈകാലുകളോ തലയോ ഒന്നു ചലിപ്പിക്കാൻ പോലും കഴിയാതെ യാത്ര ചെയ്യുന്നുണ്ടായിരുന്നു. എത്രയും പെട്ടെന്ന് സുരക്ഷിത താവളത്തിലെത്താൻ അവർ ആഗ്രഹിച്ചു.
പെട്ടെന്ന് അവർക്കു ചുറ്റും അപാരമായ ഒരു ശബ്ദത്തിൽ പൊട്ടിത്തെറിയും അനോന്യം കാണാൻ കഴിയാത്ത തരത്തിൽ അന്തരീക്ഷം നിറഞ്ഞ് ഓറഞ്ചും മഞ്ഞയും ചാരയും നിറം കലർന്ന തീയും പുകയും ഉണ്ടായി.നാലു പാടും ചിതറിയോടുബോൾ നൗഷബയുടെ ഇടം കയ്യിൽ നിന്ന് നൗഫലിന്റെ വലം കയ്യ് ഊർന്നു പോയി.ഏറെ നേരത്തിനു ശേഷം ആ രാക്ഷസപ്പുക കെട്ടടങ്ങിയപ്പോൾ നൗഷബ ഉമ്മിയേയും നൗഫലിനേയും തേടി ആൾക്കൂട്ടത്തിനിടയിലൂടെ അലഞ്ഞു.ഒടുവിൽ പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യതസ്തമിക്കുമ്പോൾ അവർ ഇതു വരെ കണ്ടിട്ടില്ലാത്ത ഒരിടത്തേക്ക്, പരിചിതമല്ലാത്ത ജീവിതത്തിലേക്ക് എത്തപ്പെടുകയായിരുന്നു.
നോക്കെത്താദൂരത്തേക്ക് നിര നിരയായി ഒരുക്കിയിരിക്കുന്ന നീല നിറമുള്ള ടെൻ്റുകൾ.ആയിരക്കണക്കിന് ആളുകളാണ് അങ്ങോട്ട് എത്തപ്പെട്ടിരിക്കുന്നത്. അവർക്കായി ടെൻറുകളൊരുക്കിയ, ഭക്ഷണവും വെള്ളവും പുതപ്പുകളും മരുന്നുകളും എത്തിച്ച സന്നദ്ധ സംഘടനകളുടെ പ്രവർത്തകർക്ക് മുമ്പിൽ അവർ കൈകൾകൂപ്പി.കരഞ്ഞുകലങ്ങിയ കണ്ണുകളുമായി നൗഷബ ഒരോ ടെന്റിലും നൗഫലിനെയും ഉമ്മിയെയും തിരഞ്ഞു.
ദിവസങ്ങൾ പിന്നിട്ടു. ജീവിതമാകെ മാറി മറിഞ്ഞ ആയിരക്കണക്കിന് ആളുകൾ.ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോകുവാനോ പിരിഞ്ഞു പോയ ഉറ്റവരെ കാണുവാനോ കഴിഞ്ഞിട്ടില്ല.നൗഷബ അബ്ബയെ ക്കുറി ച്ചോർത്തു." അബ്ബ ഇപ്പോൾ എവിടെയായിരിക്കും?അബ്ബയെ ഇനി ഈ ജീവിതത്തിൽ കാണാൻ സാധിക്കുമോ?ഉമ്മിയും നൗഫലും എങ്ങു പോയി? അവർ ഒറ്റപ്പെട്ടെങ്കിലും ഉമ്മിയും നൗഫലും ഒന്നിച്ചുണ്ടാകണേ എന്നവൾ പ്രാർത്ഥിച്ചു.അവളുടെ കുഞ്ഞനുജൻ ഒറ്റപ്പെടുന്നത് അവൾക്ക് ചിന്തിക്കാൻ പോലുമായില്ല.ഉമ്മിയും നൗഫലും മറ്റേതോ ക്യാമ്പിൽ ഉണ്ടാകുമെന്ന് അവൾ പ്രത്യാശിച്ചു.." തമ്മിൽ പിരിയുമ്പോൾ നൗഷബയുടെ കൈയിൽ പെട്ട നൗഫലിന്റെ കടലാസ് ചുരുൾ അവൾ അമൂല്യ നിധി പോലെ കാത്തു.അത് നിവർത്തി അവൾ അതിലേക്ക് നോക്കി..അവൻ വരച്ച അവരുടെ വീടിന്റെ ചിത്രം.നൗഷബയുടെ കണ്ണുകളിൽ ഒരു തുള്ളി കണ്ണീർ വീഴാതെ നിന്നു തുളുമ്പി.
കാലം കടന്നു പോയി. നൗഷബയുടെ പഠനം മുടങ്ങിയിട്ട് ഒരു വർഷമായിരിക്കുന്നു. അവളുടെ മാത്രമല്ല അവളെപ്പോലുള്ള ആയിരക്കണക്കിന് കുട്ടികളുടെ. അവളുടെ സ്വപ്നങ്ങൾ ചിറകുകൾ മുളച്ച് പറന്ന് പൊങ്ങി.ഒരിക്കൽ താൻ ഗ്രാമത്തിലേക്ക് തിരിച്ചു പോകും, പഠനം തുടരും.ആഗ്രഹം പോലെ പഠിച്ച് ഒരു അഭിഭാഷകയാവും. മനുഷ്യാവകാശങ്ങൾക്ക് വേണ്ടി പൊരുതും.അബ്ബയെ പോലെ തീവ്രവാദികളുടെ പിടിയിലകപ്പെട്ട അബ്ബമാരെ രക്ഷപ്പെടുത്തും, ഉമ്മിയെയും നൗഫലിനെയും കണ്ടെത്തും.. അവകാശങ്ങൾ നിഷേധിക്കപ്പെട്ട ജനസമൂഹത്തിന് നഷ്ടപ്പെട്ട അവകാശങ്ങൾ പൊരുതി നേടും. പഠനം പാതിവഴിയിൽ മുടങ്ങിയ കുട്ടികൾക്ക് പഠനം സാധ്യമാക്കിക്കൊടുക്കും.ചൂടു കാറ്റേറ്റ് ക്ഷീണിച്ച നൗഷബ കൂട്ടിവച്ചിരിക്കുന്ന ബാഗുകൾക്കിടയിൽ അങ്ങിങ്ങായി തളർന്നു മയങ്ങുന്ന അഭയാർത്ഥികൾക്കിടയിൽ കിടന്നുറങ്ങി, സ്വപ്നം കണ്ട് കണ്ട്.ഊണിലും ഉറക്കത്തിലും അവൾ കാണുന്ന സ്വപ്നം.ഒരു കൂട്ടം അമ്മമാരും കുഞ്ഞുങ്ങളും അവളെ സാകൂതം നോക്കിയിരുന്നു.അവൾ അവരോട് സംസാരിച്ചുകൊണ്ടേയിരുന്നു.