അയാളുടെ തൂലികത്തുമ്പിൽ നിന്നും പല ചിത്രങ്ങൾ പിറവിയെടുത്തു .ഒന്നല്ല, രണ്ടല്ല, ഒരായിരം ചിത്രങ്ങൾ. പിന്നെ അവ അനങ്ങി തുടങ്ങി.അവകൾ നടക്കാനും ഓടാനും തുടങ്ങി. അവ ചിരിക്കാനും കരയാനും ദേഷ്യപ്പെടാനും തുടങ്ങി. അവ തിരശ്ശീലയിലൂടെ മിന്നിമറഞ്ഞു. കാണികളായ ആബാലവൃദ്ധം ജനങ്ങളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും തുടങ്ങി. അവൻ കൃതാർത്ഥനായി.
അവന്റെ തൂലികത്തുമ്പിനാൽ പിന്നെയും വൈവിധ്യമാർന്ന ചിത്രങ്ങൾ, മനുഷ്യരുടെ, കിളികളുടെ, മൃഗങ്ങളുടെ, അന്യഗ്രഹ ജീവികളുടെ എന്നു വേണ്ട യഥാർത്ഥ ലോകത്തിൽ കാണുന്നതും കാണാത്തതുമായ, യഥാർത്ഥ ലോകത്ത് ചലിക്കുന്നതും ചലിക്കാത്തതുമായ എല്ലാത്തരം വസ്തുക്കൾക്കും ജീവൻ നൽകി. അവന്റെ യജമാനനു വേണ്ടി അവൻ വരച്ചു കൊണ്ടേയിരുന്നു.
വെളിച്ചം വിതറുന്ന പെട്ടിക്കു മേലെ വച്ച കടലാസുകൾ അവന്റെ വിരലുകൾക്കിടയിലൂടെ തിരിഞ്ഞും മറിഞ്ഞും കളിച്ചു. അവയിലെ ചിത്രങ്ങളുടെ ചലനം അവനെ പുളകം കൊള്ളിച്ചു. ആ ചിത്രങ്ങളെല്ലാം നിറങ്ങളണിഞ്ഞ് തിരശ്ശീലയിലെത്തിയപ്പോൾ പിന്നെ അവന്റെ വിലപ്പെട്ട ചിത്രങ്ങൾ പതിഞ്ഞ കടലാസുകൾ വെറും പാഴ്വസ്തുക്കളായി.പഴയ പത്രക്കെട്ടിനോടൊപ്പം യജമാനൻ അവ വിറ്റഴിച്ചു.
അനേകായിരം കടലാസുകളിൽ വരച്ച് ചലച്ചിത്ര നിർമ്മാണം നടത്തുന്ന ഈ പരമ്പരാഗത സമ്പ്രദായം വളരെ ചെലവേറിയതാണെന്ന് യജമാനൻ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ് കൊണ്ടെത്തിച്ചത് സാങ്കേതികതയുടെ പുതിയ തരംഗമായ കമ്പ്യൂട്ടറുകളിലാണ്.' ന്യൂ ജെൻ ' രീതി വളരെ ലാഭകരമാണെന്ന് യജമാനൻ തിരിച്ചറിഞ്ഞു. പരമ്പരാഗത രീതിയെ അപേക്ഷിച്ച് നാലിലൊന്ന് ആളുകൾ മതി ഈ ന്യൂ ജെൻ രീതിയിൽ ചിത്രങ്ങൾ തിരശ്ശീയിൽ എത്തിക്കാൻ,പിന്നെ സമയലാഭവും.
കടലാസിൽ വരച്ചു കൊണ്ടിരുന്ന അയാൾക്ക് ന്യൂ ജെൻ രീതി അന്യമായിരുന്നു. പഴയ പരമ്പരാഗത രീതിക്കാരെ തൃണവൽഗണിച്ചു കൊണ്ട് യജമാനൻ ' ന്യൂ ജെൻ ' രീതിക്കാരെ വിളിച്ചുവരുത്തി. അവർ ചെറുപ്പമാണ്, അവിവാഹിതർ, വളരെ വേഗതയാർന്നവർ. എന്തുകൊണ്ടും ലാഭം.
അയാൾ വെളിച്ചം വർഷിക്കുന്ന ആ പെട്ടിയുടെ മേൽ കടലാസുകൾ എടുത്തുവച്ചു. അവയിലേക്ക് നോക്കിയിരുന്നു. കടലാസിലെ കഥാപാത്രങ്ങൾ അയാളെ നിസ്സഹായതയോടെ നോക്കി.അയാളുടെ ദൈവമായ ഡിസ്നിയെ ഉള്ളുരുകി പ്രാർത്ഥിച്ചു അയാൾ.
വീട്ടുടമസ്ഥൻ വീട് ഇന്ന് ഒഴിയണമെന്നാണ് പറഞ്ഞിരിക്കുന്നത് . തന്റെ യജമാനന് ഇനി തന്നെ ആവശ്യമില്ല. അയാൾ നോക്കിയിരിക്കേ വെളിച്ചം വഹിക്കുന്ന ആ പെട്ടി വളർന്നു വന്നു .ഒരാൾക്ക് കിടക്കാൻ പാകത്തിനുള്ള വലുപ്പം .അയാൾ അതിന്റെ മൂടി തുറന്ന് അതിൽ കയറി ചുരുണ്ടുകൂടിക്കിടന്നു. മൂടി തിരികെ വച്ചു.ലൈറ്റണച്ചു .