നിറഞ്ഞ സദസ്സിനു മുന്നിൽ വർഷങ്ങളുടെ പരിശീലനത്തിലൂടെ ആർജ്ജിച്ച കൈയ്യടക്കവും മെയ് വഴക്കവും ആയുധമാക്കി അയാൾ പ്രകടനമാരംഭിച്ചു. ഒരേ സമയം പത്ത് പന്തുകൾ അയാൾ അമ്മാനമാടി. പന്തുകൾ വായുവിലൂടെ പറന്നു കളിച്ചു. അയാളുടെ ദൃഷ്ടി പന്തുകളിൽ മാത്രം പതിഞ്ഞു നിന്നു.കൈകൾ യാന്ത്രികമായി ചലിച്ചുകൊണ്ടിരുന്നു. സദസ്സിലിരുന്ന പ്രമുഖ വ്യക്തികളേയോ പ്രമുഖരല്ലാത്ത വ്യക്തികളേയോ അയാൾ കണ്ടില്ല. സദസ്യർ ഒന്നടങ്കം ശ്വാസമടക്കിയിരുന്നു.
ചില്ലുകുപ്പികൾ അയാളുടെ കൈകൾ തീർത്ത മാന്ത്രിക വലയത്തിൽ അമ്മാനമാടി. മുഴങ്ങുന്ന കരഘോഷം. സദസ്യരിൽ ചിലർ ചില്ലുകുപ്പികൾ വീണുടയുമോയെന്നു ഭയന്ന പോലെ കൈകൾ ചെവികളിൽ ചേർത്തു പിടിച്ചു. ചിലർ അമ്മാനാട്ടക്കാരന് പിഴവു പറ്റരുതേയെന്ന് മനസ്സിൽ പ്രാർത്ഥിച്ചു.
ശേഷം ഇരു കൈകളിൽ പിടിച്ചിരുന്ന രണ്ടു ചെറുകമ്പുകളുടെ അവിശ്വസനീയമാം വിധം നിയന്ത്രിതമായ, ഇരുവശങ്ങളിലേക്കുമുള്ള അനക്കങ്ങളിലൂടെ അയാൾ കുറച്ചു കൂടി വലുപ്പമുള്ള ഒരു ഉരുൾത്തടിയെ വായുവിലൂടെ അമ്മാനമാടി.ആ ഉരുൾത്തടി താഴേക്ക് പതിക്കാൻ ഇട കൊടുക്കാതെ അയാൾ സദസ്യർക്കിടയിലൂടെ നൃത്തച്ചുവടുകളോടെ മുന്നേറി. നിർത്താത്ത കരഘോഷം. സുസ്മേര വദനനായി അയാൾ എല്ലാരെയും അമ്പരപ്പിക്കുന്ന, ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന പ്രകടനം കാഴ്ചവച്ചു.
സദസ്യരിലെ ചില പ്രമുഖർ ' ഫന്റാസ്റ്റിക് ', ഓസം, ഇൻക്രഡിബിൾ, മസ്ത് ഹേ, ഗ്രാൻ ആക്ത്യു വാസിയോൻ( gran actuacion), ഗുതെ ലെയ്സ് തുംഗ്( gute leistung) എന്നിങ്ങനെ ആശ്ചര്യം പ്രകടിപ്പിച്ചു.
പ്രകടന ശേഷം, വേദിയിൽ അവതാരകൻ തന്റെ വാക്ധോരണിയാൽ അമ്മാനാട്ടക്കാരനെ വാനോളം പുകഴ്ത്തി. അയാളുടെ കയ്യടക്കത്തേയും മെയ് വഴക്കത്തേയും ഏകാഗ്രതയേയും പരിശ്രമത്തേയും പ്രകീർത്തിച്ച് ആ സരസ്വതീ കടാക്ഷസമൃദ്ധനായ അവതാരകനിൽ നിന്നും അനർഗളം പ്രവഹിച്ച അഭിനന്ദനവാക്കുകൾ കേട്ട സദസ്യർ എഴുന്നേറ്റ് നിന്ന് അമ്മാനാട്ടക്കാരനെ അഭിനന്ദിച്ചു.
സദസ്യർക്കിടയിലൂടെ നടന്നു നീങ്ങിയ അമ്മാനാട്ട ക്കാരന്റെ മനസ്സിൽ പ്രാരാബ്ധക്കണക്കുകളുടെ മിന്നലാട്ടങ്ങൾ. വാതിൽക്കൽ അയാളെ കാത്തുനിന്ന കൊച്ചു പെൺകുട്ടിയുടെ കണ്ണുകളിൽ ദൈന്യത. അത്യാവശ്യങ്ങൾ അനവധിയാകുമ്പോൾ, അത്യാവശ്യങ്ങളിലെ അത്യാവശ്യമേതെന്നറിയാതെ കുഴങ്ങുന്ന മനസ്സ്.
അയാളുടെ ഉള്ളിൽ പെരുമ്പറ മുഴക്കം. പിന്നെ വീടിന്റെ ചുവരിൽ പതിച്ച കോടതിയുടെ ജപ്തിനോട്ടീസ് അയാളുടെ മനസ്സിൽ പതുക്കെപ്പതുക്കെ തെളിഞ്ഞു വന്നു. പോക്കറ്റിൽ നിന്നും തനിക്ക് പ്രതിഫലമായി കിട്ടിയ നോട്ടുകൾ എടുത്ത് അവയിലേക്ക് അയാൾ ഉറ്റുനോക്കി.കുറച്ച് രൂപ എണ്ണിയെടുത്ത് അയാൾ മകളുടെ കൈയ്യിൽ കൊടുത്ത് , നെറ്റിയിൽ മുത്തം കൊടുത്ത് അവളെ യാത്രയാക്കി. അവൾ ഓടി അങ്ങ് ദൂരെ മറയും വരെ അയാൾ നോക്കി നിന്നു. അയാളുടെ കണ്ണിൽ നിന്നും അശ്രുകണങ്ങൾ പൊഴിഞ്ഞു.
തൂവാല കൊണ്ട് കൺകോണുകൾ തുടച്ച് അയാൾ അടുത്ത പ്രകടന വേദിയിലേക്ക് യാത്രയായി.
അപ്പോഴും കരഘോഷം നിലച്ചിട്ടില്ലായിരുന്നു.