കളങ്കമറ്റ മുഖം ചന്ദ്രനെപ്പോലെ തിളങ്ങി .ഇളം ചൊടികൾ നിദ്രയിൽ ഇടയ്ക്കിടെ പുഞ്ചിരി തൂകുകയും മറ്റു ചിലപ്പോൾ വിതുമ്പുകയും ചെയ്തു .
കുഞ്ഞ് സ്വപ്നം കാണുകയാണ് .എന്ത് സ്വപ്നമായിരിക്കും കാണുന്നത്?മുജ്ജന്മത്തിലെ കാര്യങ്ങളോ,ഉദരത്തിനുള്ളിലെ അനുഭവങ്ങളോ ?സ്വപ്നങ്ങൾക്ക് അർത്ഥമുണ്ടോ ? പല ചിന്തകൾ മനസിലൂടെ കടന്നു പോയി. ശാസ്ത്രം ഇത്രയൊക്കെ പുരോഗമിച്ചിട്ടും സ്വപ്നം ഒരു അദ്ഭുതമായിത്തുടരുന്നു .സ്വപ്‌നങ്ങൾ നമ്മെ അജ്ഞാതലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു .പക്ഷെ സ്വപ്നം,സ്വപ്നം മാത്രമാണ് .
മധുരം ചാലിച്ച പുഞ്ചിരി,അവൾക്കു സന്തോഷമേകി . നിദ്രയിലാണെ ങ്കിൽ പോലും കുഞ്ഞ് വിതുമ്പുന്നത് അവൾക്കു ഹൃദയഭേദകമായി. കുഞ്ഞിൻറെ നെറുകയിൽ ചുണ്ടു ചേർത്ത് പിൻവാങ്ങി അവനരികിൽ ഒരു കാവൽ മാലാഖയെപ്പോലെയിരുന്നു അവൾ.
കാലം ആവർത്തനമില്ലാതെ നിമിഷങ്ങളായ് ,മണിക്കൂറുകളായ്, പിന്നെ വർഷങ്ങളായ്.....ഇങ്ങിനി വരാത്തവണ്ണം ശൂന്യതയിൽ ലയിക്കുന്നു.എന്തെല്ലാം മാറ്റങ്ങൾ .
ചിന്തകൾ മനസ്സിൽ കടലിരമ്പലെന്നപോലെ .
പഴയ പുസ്തകങ്ങളുടെ ഗന്ധം അന്തരീക്ഷത്തിൽ ചൂഴ്ന്നു നില്ക്കുന്ന പോലെ .ആ പഴമയിൽ അവളെന്നും പുതുമ കണ്ടെത്തി.അത് അവളുടെ ജീവിതത്തിൻറെ ഭാഗമായി മാറി.കാലം മനസ്സിൽ കോറിയിട്ട് പോയ ചിത്രങ്ങൾ തേങ്ങലുകളായ് അവശേഷിച്ചു.
അന്ന് -
മേശമേൽ ചൂരൽവടിയുടെ പ്രഹരമേറ്റപ്പോൾ അവൾ ഞെട്ടി.കയ്യിലിരുന്ന പുസ്തകത്തിൻറെ ഒരേട് കീറിപ്പോയി. ആനന്ദവല്ലി യുടേതാണ് പുസ്തകം.
അധ്യാപികയോട് ആനന്ദവല്ലി പരാതിപ്പെട്ടു."ഇന്ദുലേഖ എന്റെ പുസ്തകം കീറി ടീച്ചർ ".അന്ന് ടീച്ചറുടെ തല്ലും ശകാരവും കിട്ടി .ഇനി മറ്റുള്ളവരുടെ പുസ്തകം കൈ കൊണ്ടു തൊട്ടു പോകരുതെന്നൊരു താക്കീതും .
പുത്തൻ പുസ്തകങ്ങളുടെ,പുതുമയുടെ ഗന്ധം അവൾക്കേറെയിഷ്ടമായിരുന്നു.പക്ഷെ പുതുമണമുള്ള പുത്തൻ പുസ്തകങ്ങൾ അവൾക്കന്യമായിരുന്നു . ഒരു വർഷത്തിനു മുമ്പേ പിറന്നതുകൊണ്ടുമാത്രം,തൻറെ ചേച്ചിയായ,ചേച്ചി തന്നെയൊരു രണ്ടാമൂഴക്കാരിയാക്കി മാറ്റി.ചേച്ചിയുടെ പഴയ പുസ്തകങ്ങളായിരുന്നു അവൾക്കു പുത്തൻ.
ഒരു വേനലവധിക്കാലത്ത് ചേച്ചിയുടെ പഴയ പാഠപുസ്തകത്തിൻറെ ഏടുകൾ അവൾ ഇളക്കി മാറ്റിയിട്ടു.ഇത്തവണ പുതിയ പാഠപുസ്തകം കിട്ടുമെന്നു തന്നെയായിരുന്നു കണക്കുകൂട്ടൽ.പ്രതീക്ഷയ്ക്കു മേൽ കരിനിഴൽ വീഴ്ത്തികൊണ്ടു അടുത്ത ദിവസം മേശമേലിരിക്കുന്നു തുന്നിക്കെട്ടിയ പഴയ പുസ്തകം.
പെൻസിൽ കൊണ്ട് കോറിയിട്ടിരുന്ന ആ പഴയ കടലാസുകെട്ടിനെ മനോഹരമായ വർണക്കടലാസിനാൽ പൊതിഞ്ഞിട്ടും ഒരു ഏച്ചുകെട്ടൽ മുഴച്ചു നിന്നു .മഞ്ഞച്ച താളുകൾ അവളെ നോക്കി പല്ലിളിച്ചു.
അവളുടെ ഉള്ളിൽ ചേച്ചിയോടുള്ള അസൂയ,പക എന്നീ വികാരങ്ങൾ കിളിർത്തു പൊങ്ങി. കുഞ്ഞു മനസ്സിനു താങ്ങാവുന്നതിനപ്പുറമായിരുന്നു അന്നാ ദുഃഖം.താളുകൾ പഴകിയ ഗന്ധം,തൊട്ടാലൊട്ടുന്ന നിറം മങ്ങിയ താളുകൾ അവളുടെ ജീവിതത്തിൻറെ നിറം കെടുത്തി.ചേച്ചിക്ക് പൊക്കം കൂടിയപ്പോൾ, ചേച്ചിയുടെ വസ്ത്രങ്ങൾ അവൾ ധരിച്ചു. ഇനിയത്തെ ജന്മത്തിലെങ്കിലും ഒരു കടിഞ്ഞൂൽ സന്താനമായി ജനിപ്പിക്കണേ എന്നവൾ പ്രാർത്ഥിച്ചു .
പിന്നീടെപ്പോഴോ കാലപ്രവാഹത്തിൽ,വളർച്ചയുടെ ഏതോ ഘട്ടത്തിൽ,അവളുടെ ചിന്തകളുടെ,ആഗ്രഹങ്ങളുടെ നിസ്സാരത അവൾക്കു ബോധ്യപ്പെട്ടു.അതോർത്തവൾ ചിരിച്ചു.
ഓർമ്മയുടെ ഓളങ്ങളിൽ വിടവ് വീഴ്ത്തി, കുഞ്ഞിൻറെ ചിണുങ്ങൽ .ഒരു പഴയ താരാട്ടിൻറെ ഈണം മെല്ലെ മൂളി.മൃദു മേനിയിൽ മെല്ലെ താളം പിടിച്ചു.അവൻ അതിൽ ലയിച്ചു.സുഷുപ്തിയിലേക്കു വീണ്ടും.
ചിന്തകൾ വീണ്ടും അവളെ കടന്നു വന്ന വീഥികളിലേക്ക് കൊണ്ട് പോയി.അസുഖമെന്തെന്നു നിർണയിക്കപ്പെട്ടിരുന്നില്ല . ഇടയ്ക്കിടെയുള്ള തലചുറ്റലും വലതുഭാഗത്ത് വാരിയെല്ലുകൾക്കു കീഴിലായി ആയിരം കഴുകന്മാർ കൊത്തിപ്പറിക്കുന്ന പോലുള്ള വേദനയും.പ്രസവത്തിനു ശേഷം വയ്യായ്ക കൂടി വന്നു.
ഒഴിവാക്കാനാവാത്തത് , മനുഷ്യനിയന്ത്രണങ്ങൾ ക്കതീതമായത് സംഭവിച്ചു.മൂന്നു മാസം മാത്രം പ്രായമായ കുഞ്ഞ് നഷ്ടപ്പെടലിൻറെ വേദനയറിയാതെ മോണ കാട്ടി ചിരിച്ചു;നിഷ്കളങ്കമായി.
കുഞ്ഞ് അവൾക്കൊരു പ്രേരണയായി.
വീണ്ടുമൊരു രണ്ടാമൂഴം അവൾക്കായ് കാത്തിരുന്നു.ആ കുഞ്ഞിനവൾ അമ്മയായി,ചേച്ചിയുടെ ഭർത്താവിൻറെ പുതിയ ഭാര്യയായി വേഷം പകർന്നാടി .കുഞ്ഞിനെ അവൾ ജീവന് തുല്യം സ്നേഹിച്ചു.അവനു സ്നേഹം നിഷേധിക്കപ്പെടാതിരിക്കാൻ,സ്വാർത്ഥതയുടെ മുള പൊട്ടാതിരിക്കാൻ, ഒരു കുഞ്ഞിനു ജന്മം നൽകാനുള്ള ആഗ്രഹത്തെ അവൾ നുള്ളി മാറ്റി.
ഭർത്താവ് കൊണ്ടു വന്ന മഞ്ഞ ജമന്തിപ്പൂക്കൾ മേശമേൽ ചില്ലുപാത്രത്തിലിരുന്ന് വിളറി ച്ചിരിച്ചു.മൂക്ക് തുളക്കുന്ന രൂക്ഷഗന്ധം.അത് പതുക്കെ പഴയപുസ്തകത്താളുകളുടെ മഞ്ഞച്ച ഗന്ധമായി മാറി അവളുടെ ഉള്ളിൽ നിറഞ്ഞു.
ജീവിതത്തിൽ വസന്തം വിരുന്നു വന്നു.വിരിഞ്ഞ പുഷ്പങ്ങൾക്കൊക്കെ പഴയ പുസ്തകത്തിൻറെ മണമായിരുന്നു.അതവളുടെ ജീവിതമായിരുന്നു.പഴമ എന്നും അവൾക്കു പുതുമയായി.
ഭർത്താവ് അവളോട് ചോദിച്ചു."പോയ് വരുമ്പോൾ എന്താണ് കൊണ്ടുവരേണ്ടത്?"
"പഴയ പുസ്തകത്താളുകൾ "അവൾ മൊഴിഞ്ഞു.